Sunday, December 3, 2017

ആ തോല്‍വിയില്‍ എന്റെ ഹൃദയം തകര്‍ന്നുപോയി: ആലിയ

ബോളിവുഡിൽ വിജയത്തിന്റെ പര്യായമാണ് ഇപ്പോൾ ആലിയ ഭട്ട്. എന്നാൽ, ഒരു ചിത്രം ബോക്സ് ഓഫീസിൽ മുക്കുകുത്തി വീണപ്പോൾ ഹൃദയം തകർന്നുപോയ അനുഭവമുണ്ട് ആലിയക്ക്. അനുരാഗ് കശ്യപും കരൺ ജോഹറും ചേർന്ന് നിർമിച്ച് വികാസ് ബഹൽ സംവിധാനം ചെയ്ത ശാന്താറിന്റെ പരാജയം തനിക്ക് വലിയ തിരിച്ചടിയായിരുന്നുവെന്ന് ഷാരൂഖ് ഖാൻ അവതരിപ്പിക്കുന്ന ബാത്തേയ്ൻ വിത്ത് ദി ബാദ്ഷാ എന്ന പരിപാടിയിൽ ആലിയ തുറന്നുപറഞ്ഞു. ഷാഹിദ് കപൂറായിരുന്നു ചിത്രത്തിൽ നായകൻ. ആലിയ അറോറ എന്ന അനാഥ പെൺകുട്ടിയെയാണ് ആലിയ ചിത്രത്തിൽ അവതരിപ്പിച്ചത്. എന്റെ തൊണ്ണൂറ് ശതമാനം ചിത്രങ്ങളും ബോളിവുഡിൽ നല്ല പ്രകടനമാണ് കാഴ്ചവച്ചത്. എന്നാൽ, അതിൽ ഒരു പരാജയവുമുണ്ടായിരുന്നു. ആ പരാജയം കാരണമാണ് ഇന്ന് ഞാൻ കൂടുതൽ ശാന്തയായത്. വിചിത്രമായ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ശാന്താർ ബോക്സ് ഓഫീസിൽ വിജയിച്ചില്ല. അതിനെ തുടർന്ന് എന്റെ ഹൃദയം തകർന്നുപോയി. എനിക്കത് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല. ഞാൻ അച്ഛനെ സമീപിക്കുകയാണ് ആദ്യം ചെയ്തത്. അക്കാലത്ത് അച്ഛനോട് മാത്രമാണ് സംസാരിക്കാറുണ്ടായിരുന്നത്. എന്നിട്ട് തോൽവിയിൽ നിന്ന് തിരിച്ചുവരാനായി ഒരു യാത്ര പോയി. പിന്നീടാണ് കഴിഞ്ഞത് കഴിഞ്ഞു എന്നൊരു തോന്നൽ എനിക്കുണ്ടായത്. മുറിവ് ഭേദമായി. ഞാൻ എന്റെ ആദ്യത്തെ പരാജയം രുചിച്ചു. ഇനി എന്തും നേരിടാൻ തയ്യാറായിക്കഴിഞ്ഞു. തോൽവിയിൽ നിന്ന് തിരിച്ചുവരിക എന്നത് സവിശേഷമായൊരു കാര്യം തന്നെയാണ്. അന്ന് അച്ഛൻ ഒരു പോസ്റ്റർ അയച്ചുതന്നു. അതിൽ ഫ്രാങ്ക് സിനാത്രയുടെ ഒരു ഉദ്ധരണി ഉണ്ടായിരുന്നു. ഒരു വമ്പൻ വിജയമാണ് ഏറ്റവും വലിയ പ്രതികാരം എന്നായിരുന്നു അതിലെ വാചകം-ആലിയ പറഞ്ഞു. ഹൈവെ, സ്റ്റുഡന്റ് ഓഫ് ദി ഇയർ, ടു സ്റ്റേറ്റ്സ്, ഹംപ്ടണി ശർമ കി ദുനിയ, ഉഡ്ത പഞ്ചാബ്, ഡിയർ സിന്ദഗി എന്നിവയിലെ അഭിനയത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ച ആലിയ ഇപ്പോൾ മേഘ്ന ഗുൽസാറിന്റെ റാസിയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത വർഷം മെയിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. കരൺ ജോഹറാണ് ചിത്രം നിർമിക്കുന്നത്. പ്രതീക്ഷയോടെയാണ് താനീ ചിത്രത്തിനായി കാത്തിരിക്കുന്നതെന്ന് ആലിയ പറയുന്നു. Content Highlights:Alia Bhatt haandaar Debacle Heartbroken Meghna Gulzars Raazi Bollywood Actress Shah Rukh Khan Baatein with the Badshah Karan Johar BoxOffice

from movies and music rss http://ift.tt/2BFbdOs
via IFTTT

No comments:

Post a Comment