അഞ്ഞൂറാൻ എന്ന കഥാപാത്രത്തിന് മലയാളത്തിന്റെ സ്വന്തം നാടാകാചാര്യൻഎൻ.എൻ പിള്ളയ്ക്കാണ് അവകാശം എന്ന് നമ്മൾ മലയാളികൾക്ക് നന്നായി അറിയാം എന്നാൽ അഞ്ഞൂറാൻ എന്ന് പേരിന് നമ്മുടെ നിഘണ്ടു ശബ്ദതാരാവലിയ്ക്ക് ചെറിയൊരു അവകാശമുണ്ടെന്ന് പറഞ്ഞാൽ അത് അത്രയ്ക്ക് അറിയണമെന്നില്ല. ഇരുപത്തിയാറിന്റെ നിറവിൽ ഗോഡ്ഫാദർ എന്ന സിനിമ എത്തിയിരിക്കുകയാണ്. ഇത് വെറും ഗോഡ്ഫാദർ അല്ല കേരളക്കരയിലെ തിയേറ്ററുകളിൽ ഏറ്റവും കൂടുതൽ ദിവസങ്ങൾ ഓടി ചരിത്രമായ സിനിമയാണ്. ഇതെങ്ങനെ സംഭവിച്ചുഎന്ന സംശയത്തിന് യാതൊരു സംശയവുമില്ലാതെ ഗോഡ്ഫാദറിന്റെ ഒരു ഗോഡ്ഫാദറിന് പറയാനുള്ളത് വളരെ ലളിതമായ കാര്യങ്ങളാണ്.. ഒന്ന് ഇത് എൻ.എൻ. പിള്ള എന്ന ഗോഡ്ഫാദറിന് വേണ്ടിയുള്ള സിനിമയായിരുന്നു. രണ്ട് സിനിമയുടെ വിജയത്തിനു പിന്നിൽ മാജിക്കൊന്നുമില്ല, ഓരോന്നിനും അതിന്റേതായ സമയമുണ്ടെന്ന് പറയുന്നതു പോലെ സംഭവിക്കേണ്ടത് അതാത് സമയത്ത് സംഭവിച്ചു അത്രമാത്രം. കൂട്ടുകെട്ട് സംവിധായകരിൽ ഒരാളായ സിദ്ദിഖ് പറയുന്നത് ഇൻ ഹരിഹർ നഗർ എന്ന സിനിമയ്ക്കു മുന്നെ സംഭവിക്കേണ്ടിയിരുന്നതായിരുന്നത്രേ ഗോഡ്ഫാദർ. സ്ക്രിപ്റ്റ് തയ്യാറാക്കുന്ന സമയത്ത് ഇത് ശരിയാവില്ല എന്ന് പറഞ്ഞ് എത്ര ചവച്ചാലും അരയാത്ത ഇറച്ചിക്കഷ്ണം പോലെ ചൌ പോലെ മാറ്റി വയ്ക്കപ്പെട്ട തിരക്കഥയായിരുന്നു ഗോഡ്ഫാദറിന്റേത്. ഏതൊരു സാഹിത്യ സൃഷ്ടിക്കു പിന്നിലും ചിന്തകളുടേയും വിചിന്തനങ്ങളുടേയും ഭ്രാന്തമായ നാടകം അരങ്ങേറാറുണ്ട് എന്ന് പറയുന്നത് ഗോഡ്ഫാദറിനും സംഭവിച്ചിരുന്നു. അത്തരം നിമിഷങ്ങളെ അതിജീവിക്കാൻ. കരുത്തു നൽകാൻ മറ്റു കലാസൃഷ്ടികൾക്കു കഴിയും. രക്തസാക്ഷികൾ സിന്ദാബാദ് എന്ന വേണുനാഗവള്ളി സിനിമയാണ് ഗോഡ്ഫാദറിന്റെതിരക്കഥയ്ക്ക മാനസിക പിന്തുണ നൽകിയത്. എല്ലാ തടസ്സങ്ങൾക്കും പിരിമുറുക്കങ്ങൾക്കും അവസാനം പ്രഖ്യാപിച്ച് 1991 നവംബർ 15 ന് സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിന്റെമൂന്നാമത്തെ ഹിറ്റ് സംഭവിക്കുകയായിരുന്നു. അഞ്ഞൂറാൻ, മക്കളായ ബലരാമൻ, പ്രേമചന്ദ്രൻ, സ്വാമിനാഥൻ, രാമഭദ്രൻ എതിരാളികളായ ആനപ്പാറയിലെ അച്ഛമ്മയും കുടുംബവും അങ്ങനെ എല്ലാവരും ഇന്നും മലയാളികളുടെ കുടുംബത്തിലെ അംഗങ്ങളാണ്, ഒരുപാട് ചിരിപ്പിച്ച കരയിപ്പിച്ച അംഗങ്ങൾ. അഞ്ഞൂറാൻ/ഗോഡ്ഫാദർ സിനിമ കണ്ടിറങ്ങിയവരൊക്കെ പറഞ്ഞത് അഞ്ഞൂറാന്റെ സിനിമയാണ് ഗോഡ്ഫാദർ എന്നാണ്. എന്നാൽ എന്തുകൊണ്ട് സിനിമയുടെ പേര് അഞ്ഞൂറാൻ എന്നാക്കിയില്ല ഈ സംശയം സ്വാഭാവികം മാത്രം. ഇംഗ്ലീഷ് ടൈറ്റിലുകളുടെ ആരാധകരാണ് ഗോഡ്ഫാദറിന്റെ ശരിക്കുള്ള ഗോഡ്ഫാദേഴ്സായ സിദ്ദിഖും ലാലും. ഗോഡ്ഫാദർ എന്ന പേരും കഥയുമായി എൻ.എൻ പിള്ളയുടെ അടുത്ത് പോയപ്പോൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടതും ആ ഇംഗ്ലീഷ് ടൈറ്റിൽ തന്നെയായിരുന്നു. കഥാപാത്രത്തിന്റെ പേര് സിനിമയ്ക്കിടാൻ ആഗ്രഹിക്കുന്നവരായിരിക്കും ഭൂരിഭാഗം താരങ്ങളും അത്തരത്തിലൊരു അവസരം കിട്ടിയിട്ടുപോലും അത് വേണ്ടെന്ന് വച്ച ലാളിത്യത്തിനുടമയാണ് എൻ.എൻ. പിള്ള. അഞ്ഞൂറാൻ/ശബ്ദതാരാവലി അഞ്ഞൂറാൻ എന്ന കഥാപാത്രത്തിനും ശബ്ദതാരാവലിക്കും തമ്മിലുള്ള ബന്ധത്തെ പറ്റി പറയലായിരുന്നു ലക്ഷ്യം. തിരക്കഥ എഴുതുമ്പോൾ സംവിധായകൻ സിദ്ദിഖിന് ഒരു ശീലമുണ്ട്. മലയാള നിഘണ്ടു ശബ്ദതാരാവലി എപ്പോഴും അടുത്ത് വച്ചിരിക്കും. ഇടയ്ക്കിടയ്ക്ക് എഴുതി മുഷിയുമ്പോൾ മുന്നേ പോയവർ എഴുതിവച്ച വാക്കുകൾ വെറുതെ ഒന്ന് പരതി നോക്കും. അങ്ങനെ ശബ്ദതാരാവലിയുടെ ഏടുകൾ മറിച്ചപ്പോഴാണ് അഞ്ഞൂറ്റിക്കാർ എന്ന വാക്ക് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. അർഥം നോക്കിയപ്പോൾ സെന്റ് തോമസ് കേരളത്തിൽ വന്ന് ആദ്യമായി അഞ്ഞൂറ് കുടുംബങ്ങളെ ക്രിസ്ത്യാനികളാക്കി. അവരെയാണ് അഞ്ഞൂറ്റിക്കാർ എന്ന് വിളിക്കുന്നത്. ഈ വാക്കിൽ ഒരു രസം കണ്ടെത്തി തിരക്കഥയിലേയ്ക്ക് മുഴുകിയപ്പോൾ അഞ്ഞൂറാൻഎന്ന പേര് കയറി വന്നു. തികച്ചും സ്വാഭാവികമായ വരവ്. കേരളക്കരയിൽ ഒരു വിജയചിത്രം കടന്നു വന്ന പോലെ. Content Highlights: Anjooran Godfather N. N. Pillai Mukesh Thilakan Siddique-Lal Malayalam Comedy Movie, The Story Behing Anjooran Best Charectors In Malayalam
from movies and music rss http://ift.tt/2nqzBjJ
via
IFTTT
No comments:
Post a Comment