Thursday, November 29, 2018

പിണറായി വിജയന്റെ സഹോദര സ്‌നേഹത്തിനു മുന്നില്‍ വണങ്ങുന്നു: വിജയ് സേതുപതി

ഗജ ചുഴലിക്കാറ്റ് വിതച്ച ദുരിതങ്ങളിൽ വലയുന്ന തമിഴ്നാടിന് സഹായഹസ്തം നീട്ടിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് വിജയ് സേതുപതി. കേരളം സമയബന്ധിതമായി നടത്തിയ നടത്തിയ സഹായങ്ങളുടെ പേരിലാണ് തന്റെ ട്വിറ്ററിലൂടെ വിജയ് സേതുപതി നന്ദി പറഞ്ഞത്. തമിഴ്നാട്ടിൽ കൊടുങ്കാറ്റ് ആഞ്ഞടിച്ചതിന് അടുത്ത ദിവസം തന്നെ ദുരിതാശ്വാസ സാമഗ്രികൾ അയച്ചത് കൂടാതെ തമിഴരുടെ ദുഖത്തിൽ പങ്കു ചേർന്ന് കൊണ്ട് ഇപ്പോൾ പത്തുകോടി രൂപ ദുരിതാശ്വാസസഹായവും പ്രഖ്യാപിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയൻ അവർകളുടെ സഹായ മനസ്കതയ്ക്കും സഹോദരസ്നേഹത്തിനും മുന്നിൽ ഞാൻ വണങ്ങുന്നു-വിജയ് സേതുപതി ട്വിറ്ററിൽ കുറിച്ചു. തമിഴ്നാടിന് പത്ത് കോടി രൂപയുടെ സഹായം ചെയ്യാൻ കഴിഞ്ഞ മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. അവശ്യ വസ്തുകളും മരുന്നുകളും കൂടാതെ കെ.എസ്.ഇ.ബി ജീവനക്കാരേയും തമിഴ്നാട്ടിലേക്ക് അയച്ച് സാധ്യമായ എല്ലാ സഹായവും ചെയ്യാമെന്ന് തമിഴ്നാടിനെ കേരളം അറിയിച്ചിരുന്നു ContentHighlights: Pinarai vijyan, vijaysethupathy, gaja, tamilnadu,

from movies and music rss https://ift.tt/2zzY9dO
via IFTTT

No comments:

Post a Comment