Thursday, November 29, 2018

നടി റിയമിക്ക ആത്മഹത്യ: അന്വേഷണം കാമുകനിലേക്ക്

തമിഴ് സിനിമ സീരിയൽ നടി റിയമിക്കയുടെ ആത്മഹത്യയിൽഅന്വേഷണം കാമുകനിലേക്ക് നീളുന്നു. ബുധനാഴ്ച്ച സഹാദരന്റെ ഫ്ളാറ്റിൽ നിന്നാണ് റിയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. റിയയുടെ മരണത്തെ തുടർന്ന് കാമുകൻ ദിനേശിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദിനേശുമായുണ്ടായ വഴക്കാണ് റിയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന സംശയത്തിലാണ് പോലീസ്. ആറുമാസത്തോളമായി ഇവർ തമ്മിൽ പ്രണയത്തിലായിരുന്നുവെന്നുംപ്രശ്നങ്ങളുണ്ടായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. ചൊവ്വാഴ്ചയ്ക്ക് ശേഷം റിയയെ കണ്ടിട്ടില്ലെന്നാണ് ദിനേശ് പൊലീസിനോട് പറഞ്ഞത്. റിയയെ കാണാനില്ലെന്ന് മനസ്സിലായതോടെ റിയയുടെ സഹോദരൻ പ്രകാശിനെയും വിളിച്ച് കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിൽ സഹോദരന്റെ വീട്ടിലെത്തിയപ്പോൾ അവിടെ തൂങ്ങി മരിച്ച നിലയിൽ റിയയെ കണ്ടെത്തുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. കുൻഡ്രത്തിലെ കുമരിനിക്ക് കൊണ്ടാട്ടം, അഘോരിയിൻ ആട്ടം ആരംഭം എന്നീ ചിത്രങ്ങളിൽ റിയ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് റിയ ഒരുപാട് മാനസിക സംഘർഷം നേരിട്ടിരുന്നുവെന്ന് കുടുംബം വെളിപ്പെടുത്തിയിരുന്നു, ഇതാണോ ആത്മഹത്യയിലേക്ക് വഴിതെളിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ContentHighlights: RiyaMikha Tamil actress, Riya Mikha Suicide,kundrathile kumaranik konatam actress

from movies and music rss https://ift.tt/2PZZTY9
via IFTTT

No comments:

Post a Comment