വെബ് പൈറസി വിഷയങ്ങളിൽ തമിഴ് സിനിമാ വ്യസായത്തെ പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന തമിഴ് റോക്കേഴ്സിനെ കൂപ്പു കുത്തിക്കാൻ ആരാധകർ കൂടി സഹായിക്കണമെന്നഭ്യർഥിച്ച്2.0 എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് രംഗത്ത്. വ്യാഴാഴ്ച്ച റിലീസായ ഉടൻ ചിത്രത്തിന്റെ എച്ച ഡി പതിപ്പ് തമിഴ് റോക്കേഴ്സ് അടക്കം വിവിധ വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതിനു പിന്നാലെയാണ് നിർമ്മാതാക്കളുടെ ഈ ആവശ്യം. പകർപ്പാവകാശം ലംഘിച്ചു കൊണ്ടു പുറത്തിറങ്ങിയ പതിപ്പുകളുടെ ലിങ്കുകൾ അയയ്ക്കൂ എന്നാണ് ലൈക്ക പ്രൊഡക്ഷൻസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങളുടെ നാലു വർഷത്തെ അധ്വാനം, കോടികളുടെ മുതൽ, ആയിരത്തോളം വരുന്ന ടെക്നീഷ്യൻമാരുടെയും അധ്വാനം ഇവയൊത്തു ചേർന്ന് നൽകുന്ന ആ നല്ല അനുഭവത്തെ നശിപ്പിക്കരുതെന്നാണ് ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. പൊറസിയോട് നോ പറയാം. പൈറേറ്റഡ് ലിങ്കുകൾ അയയ്ക്കൂ എന്ന് നിർദേശിച്ചു കൊണ്ട് ഒരു ഇമെയിൽ ഐഡിയും നിർമ്മാതാക്കൾ ട്വീറ്റിനൊപ്പം നൽകിയിട്ടുണ്ട്. ആരാധകരുൾപ്പെടെ നിരവധി പേർ പൈറസിയെ വെറുക്കുന്നുവെന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. റിലീസിനു മുമ്പേ ചിത്രം ചോർത്തുമെന്ന തമിഴ് റോക്കേഴ്സിന്റെ വെല്ലുവിളിയെത്തുടർന്ന് നിർമ്മാതാക്കാൾ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. തമിഴ് സിനിമയുടെ പൈറേറ്റഡ് വേർഷൻ ഇന്റർനെറ്റിലെത്തിക്കുന്ന 12,000 ലേറെ വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ ഇന്റർനെറ്റ് സർവ്വീസ് പ്രൊവൈഡർമാരോട് ആവശ്യപ്പെടണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിരുന്നു. ഇന്ത്യയിൽ അതു വരെ ഇറങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഏറ്റവും ചെലവു കൂടിയ ചിത്രമായിരുന്നു 2.0. രജനീകാന്ത്, അക്ഷയ്കുമാർ എന്നിവർ നായകനും വില്ലനുമായെത്തുന്ന ആദ്യ ചിത്രമാണിത്. ആമി ജാക്സനനാണ് ചിത്രത്തിലെ നായിക. Content Highlights : Lyca Productions tweet against Tamil Rockers to send pirated links, 2.0 film by lyca productions, tamil rockers, software piracy
from movies and music rss https://ift.tt/2DVudM6
via
IFTTT
Nice story...
ReplyDeletewww.xappie.com