റിജോയ്ക്ക് കണ്ണു കാണില്ല പക്ഷേ ഇഷ്ടം പോലെ സിനിമ കാണും.നരസിംഹത്തിലേ ഇന്ദുചൂഡന്റെ കിടിലൻ ഡയലോഗുകളാണ് റിജോയിയെ സിനിമയിലേക്ക് അടുപ്പിച്ചത്, കാഴ്ച്ചയിലാത്തവർക്ക് അന്യമാണ് സിനിമ എന്ന സമൂഹത്തിനന്റെ പൊതുബോധത്തിനു മുന്നിൽ തനിക്ക് സിനിമ ആസ്വദിക്കാൻ മാത്രമല്ല അഭിനയിക്കാനും അറിയാം എന്ന് തെളിയിച്ചിരിക്കുയാണ് റിജോയ്. രഞ്ജിത്ത് ശങ്കറിന്റെ പ്രേതം 2 ൽ സുപ്രധാന വേഷം കൈകാര്യം ചെയുന്ന റിജോയ് തന്റെ സിനിമ സ്വപ്നങ്ങളും ഇഷ്ടങ്ങളും മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെയ്ക്കുകയാണ്. സിനിമയോടുള്ള ഇഷ്ടം എനിക്ക് അങ്ങനെ സിനിമ ബന്ധമൊന്നും തന്നെ ഇല്ല മാത്രമല്ല വീട്ടിൽ ആരും സിനിമയെ സീരിയസ്സായി കാണുന്നവരുമായിരുന്നില്ല. ചെറുപ്പത്തിൽ ആരെങ്കിലും സിനിമ കാണുന്നത് ശ്രദ്ധയിൽ പെട്ടാൽ ജനലിലൂടെ പോയി ശബ്ദമുണ്ടാക്കി ശല്യപ്പെടുതിതുന്നതായിരുന്നു എന്റെ വിനോദം. നരസിംഹം എന്ന സിനിമയാണ് ഞാൻ ആദ്യമായി ശ്രദ്ധിച്ച് മുഴുവനായി കാണുന്നത്. പിന്നീട് ആക്ഷൻ സിനിമകളോട് വല്ലാത്ത ഇഷ്ടം വരാൻ തുടങ്ങി. അങ്ങനെ സിനിമകൾ നിരന്തരം കാണാൻ തുടങ്ങി. എല്ലാത്തരം സിനിമകളും ശ്രദ്ധിച്ചു തുടങ്ങി. പിന്നീട് സിനിമകൾ പാഠ്യവിഷയങ്ങളിൽ ഉൾപ്പെടുത്തിയതോടെ ഹരമാവാൻ തുടങ്ങി. പിന്നീട് ഒരു ഹൈസ്ക്കൂൾ കാലഘട്ടത്തിലായപ്പോഴേക്കും സിനിമയെ സീരിയസ്സായി കാണാൻ തുടങ്ങി. സിനിമയിൽ എനിക്കും കേറണം. എന്റെ കൈയ്യൊപ്പ് പതിപ്പിക്കണമെന്ന് തോന്നി. അങ്ങനെ മിമിക്രി പഠിക്കാൻ തുടങ്ങി പിന്നെ ഡബ്ബിങ്ങ് അങ്ങനെ ഇപ്പോ ഇങ്ങനെയായി.അത്യാവശ്യം റിവൃൂസ് എഴുതാനും തുടങ്ങിയിരുന്നു. ഞാൻ എഴുതുന്നത് റിവ്യു ആണെന്നൊന്നും പറയാൻ പറ്റില്ല. എനിക്ക് തോന്നിയത്, എന്റെ അഭിപ്രായം എന്നിവയാണ് ഞാൻ കുറിക്കുക. പ്രേതം 2 രഞ്ജിത്ത് ശങ്കർ സാറിന്റെ സിനിമകളെ കുറിച്ചായിരുന്നു എന്റെ ഡിഗ്രി പ്രോജക്റ്റ്. അങ്ങനെയാണ് രഞ്ജിത്ത് ശങ്കറുമായിട്ടുള്ള പരിചയം. പിന്നീട് ആ ബന്ധം ഞങ്ങൾ നിലനിർത്തിയിരുന്നു. അങ്ങനെയിരിക്കയാണ് രഞ്ജിത്ത് ശങ്കർ എന്നെ വിളിക്കുന്നത്. പ്രേതം 2വിന്റെ രണ്ടാമത്തെ ഷെഡ്യൂൾ തുടങ്ങുകയാണെന്നും. നിനക്ക് ചെയ്യാൻ പറ്റിയ റോളുണ്ടെന്നും വന്നാൽ സന്തോഷമാണെന്നും പറഞ്ഞു. വളരെയധികം സന്തോഷം തോന്നിയ നിമിഷമായിരുന്നു. ശരിക്കും കഥ കേട്ടപ്പോൾ ഞെട്ടിപ്പോയി. അത്രയ്ക്കും സാധ്യതയുള്ള കഥാപാത്രമായിരുന്നു. ഞാൻ രഞ്ജിത്തേട്ടോനോട് ചോദിച്ചു എനിക്ക് ഇതിന് പറ്റുമോയെന്ന്. പക്ഷോ എന്റെ കോൺഫിഡൻസ് ലെവൽ കൂട്ടുക മാത്രമാണ് രഞ്ജിത്തേട്ടൻ ചെയ്തത്. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട സംവിധായകരിൽ ഒരാളാണ് രഞ്ജിത്ത് ശങ്കർ. അദേഹത്തിന്റെ സുധി വാത്മീകം എന്നെ വളരെയധികം സ്വാധിനിച്ചിട്ടുണ്ട്. എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ് സുധി. പ്രേതത്തിലെ റെനി. കാഴ്ചവൈകല്യമുള്ള റെനി എന്ന സോഫ്റ്റവെയർ എൻജിനിയറുടെ കഥാപാത്രമാണ് ഞാൻ ചെയ്യുന്നത്. സിനിമയിൽ വളരെ പ്രാധ്യാന്യമുള്ള വേഷമാണ്. സത്യത്തിൽ ഈ കഥാപാത്രം കിട്ടിയതിൽ വളരെയധികം സന്താഷമുണ്ട്. കാരണം ഞങ്ങളെ പോലുള്ളവർക്ക് സിനിമയിൽ കിട്ടുന്ന വേഷങ്ങൾ തെരുവുഗായകനോ, പിച്ചക്കാരനോ ഒക്കെയാണ് ഏറി പോയാൽ കിട്ടുന്നത് ലിഫ്റ്റ് ഓപ്പറേറ്ററുടെ ജോലിയാണ്. അതിൽ നിന്ന് സോഫ്റ്റ് എൻജിനിയറിലേക്കുള്ള സ്ഥാന കയറ്റം കിട്ടിയതിൽ വളരെയധികം സന്തോഷം തോന്നുന്നു.കഥാപാത്രത്തിലേക്ക് കൂടുതൽ കടന്നാൽ കഥയിലേക്ക് കടക്കുന്നത് പോലെയാവുന്നത് കൊണ്ട് കൂടുതൽ പറയുന്നില്ല. പല സിനിമകളിലും അന്ധമാരേ ചിത്രീകരിച്ചിരിക്കുന്നത് സത്യസന്ധമായിട്ടാണ് എന്ന് തോന്നുന്നില്ല. ഞങ്ങളും സാധാരണ മനുഷ്യരാണ് നന്മയും തിന്മയും ഞങ്ങളുടെ മനസ്സിലുണ്ട്. പക്ഷേ സിനിമയിലെ ഞങ്ങൾ ഒടുക്കത്തെ സൽസ്വഭാവിയോ ഒന്നും അറിയാത്ത പൊട്ടനോ ആയിരിക്കും. പ്രേതംഅനുഭവങ്ങൾ ഇതിനു മുൻപ് ജാലിയൻ വാല ബാഗ് എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അതിനു ശേഷമാണ് പ്രേതത്തിലേക്ക് വരുന്നത്. പ്രേതം വേറെ തരത്തിലുള്ള അനുഭവമാണ് നൽകിയത്. എനിക്ക് ആരെയും പരിചയം ഉണ്ടായിരുന്നില്ല അതിന്റെ ഒരു എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നു. പക്ഷേ എല്ലാവരും വളരെയധികം പിന്തുണ നൽകിയിരുന്നു. എനിക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല. രാത്രി മുഴുവൻ നീണ്ടു നിൽക്കുന്ന ഷെഡ്യൂളുകൾ ക്ഷീണം തോന്നിയിട്ടില്ല മാത്രമല്ല വളരെ.ധികം എനർജെറ്റിക്ക് ആയിരുന്നു സെറ്റ്. ജയസൂര്യ അദേഹത്തിന്റെ കൂടെ അഭിനയിക്കാൻ പറ്റിയത് വളരെ വലിയ അനുഭവമായിട്ടാണ് കണക്കാക്കുന്നത്. വളരെ കൂളായ മനുഷ്യനാണ് അദ്ദേഹം. എനിക്കും അദ്ദേഹത്തിനും കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നു.ഒപ്പം അഭിനയിക്കുമ്പോൾ എന്നെ വളരെയധികം കംഫർട്ടിബിളാക്കിയിരുന്നു. മുഖഭാവങ്ങൾ എങ്ങനെ വരുത്തണം എന്ന് എനിക്കറിയലല്ലോ. അതൊക്കെ ക്യത്യമായി പറഞ്ഞ് തരും. അദ്ദേഹത്തെ പോലൊരു സീനിയർ ആർട്ടിസ്റ്റിന് എന്നോട് ഇങ്ങനെ നിന്ന് തരേണ്ട ആവശ്യമില്ല. പക്ഷേ അങ്ങനെയായിരുന്നില്ല അദ്ദേഹം. മാത്രമല്ല ഷൂട്ട് കഴിഞ്ഞാലും അദ്ദേഹം എന്നോട് വന്ന് സംസാരിക്കും. ഞങ്ങൾക്ക് നിറങ്ങൾ എങ്ങനെയായിരിക്കും, ഞങ്ങളുടെ ജീവിതം എങ്ങനെയായിരിക്കും അത്തരത്തിൽ ഒരുപാട് സംശയങ്ങൾ അദ്ദേഹത്തിന് ഉണ്ടാവും അതൊന്നും നമ്മളെ വേദനിപ്പിക്കാത്ത രീതിയിൽ വളരെ സ്നേഹത്തോടെയായിരിക്കും ചോദിച്ച് മനസ്സിലാക്കുക മരണം മാറ്റിവിട്ട ആ അവസരം സിനിമ ആഗ്രഹിച്ചു തുടങ്ങിയ സമയത്ത് എന്നെ ഒരുപാട് പേർ പിന്തിരിപ്പിക്കാൻ വന്നിരുന്നു. ഇത് നിനക്ക് പറ്റിയ ഫീൽഡല്ല ക്യത്യമായ വരുമാനം ഒന്നുമുണ്ടാവില്ല എന്നെല്ലാം. ഒരുപാട് അവസരങ്ങൾക്കായി അലഞ്ഞിട്ടുണ്ട്. പലയിടങ്ങളിൽ നിന്നും വളരെ ക്രൂരമായ പരിഹാസവും തിരസ്ക്കാരവും ലഭിച്ചിട്ടുണ്ട്. ആ സമയത്ത് തന്നെയാണ് എന്നെ ഏറെ വേദനിപ്പിച്ച പ്രണയനഷ്ടവും സംഭവിക്കുന്നത്. എല്ലാം കൊണ്ടും തകർന്ന ഞാൻ മദ്യാപനവും തുടങ്ങി. അവസാനം ഞാൻ മരിക്കാൻ തന്നെ തീരുമാനിച്ചു. അന്ന് ആ ദിവസം ഇഷ്ടപ്പെട്ട സിനിമ കണ്ടും ഭക്ഷണം കഴിച്ചും മരിക്കാൻ ഒരുങ്ങിയിരിക്കുയായിരുന്നു. അപ്പോഴാണ് സിനിമ നടൻ ജോബി ചേട്ടൻ എന്നെ വിളിക്കുന്നത്. അദ്ദേഹം എനിക്ക് വിദൂഷകൻ എന്ന സിനിമയിൽ ഡബ്ബ് ചെയ്യാൻ അവസരം ഒരുക്കി തന്നു. എന്റെ ജീവിതം തന്നെ മാറ്റിമറിച്ച അവസരമായിരുന്നു അത്.അന്ന് അങ്ങനെ ഒരു അവസരം ലഭിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ മരിച്ചു പോയേനേ. വിദൂഷകൻ വി കെ പ്രകാശ് സർ പ്രധാന കഥപാത്രത്തെ അവതരിപ്പിച്ച സിനിമയാണത്്. ചിത്രം വെളിച്ചം കണ്ടില്ലെങ്കിലും അന്ന് കിട്ടിയ അവസരം ഒരിക്കലും മറക്കാനാവില്ല. നിങ്ങൾ കാണാത്ത അനുഭവമാണ് സിനിമ എനിക്ക് തന്നത് ഒരു കാര്യത്തെ നമ്മൾക്ക് പല രീതിയിൽ ആസ്വദിക്കായി പറ്റും. ഒരോരുത്തരും ഒരോ രീതിയിലായിരിക്കും കാണുക. ഞാൻ എല്ലാ രീതിയിലും സിനിമ ആസ്വദിക്കുന്ന വ്യക്തിയാണ്. ബി.ജി.എം, ഡയലോഗ്, അങ്ങനെ എനിക്ക് മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ മുഴുവനായി ഞാൻ ആസ്വദിക്കും. അമൽ നീരദിന്റെ ചിത്രം പോലെയായിരിക്കില്ല മറ്റൊരു സിനിമ. അങ്ങനെ ഒരോ സിനിമയും എനിക്ക് നൽകുന്നത് വേറെ അനുഭവമാണ്. അത് പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണ്. കളിയാക്കലുകൾ ഒരുപാട് കളിയാക്കലുകൾ ഞാൻ അനുഭവിച്ചിട്ടുണ്ട്. നിന്നെ കൊണ്ട് പറ്റില്ലെന്ന് ഒരുപാട് പേർ എന്നോട് പറഞ്ഞിട്ടുണ്ട്. ഡബ്ബിങ്ങിനായി സ്റ്റുഡിയോയിൽ പോവുമ്പോൾ ഒരുപാട് അവഗണനകൾ അനുഭവിച്ചിരുന്നു. ചിലർ വെയ്റ്റ് ചെയ്യാനൊക്കെ പറഞ്ഞ് അങ്ങ് പോവും. നമ്മൾ അവിടെ തന്നെ മണിക്കൂറുകളോളം കാത്തിരിക്കും, അത് കഴിഞ്ഞ് വേറൊരാൾ വന്ന് ചോദിക്കും നിങ്ങളോട് ആരാ കാത്തിരിക്കാൻ പറഞ്ഞത്, ഇവിടെ ആരും കാത്തിരിക്കാൻ പറഞ്ഞിട്ടില്ല, നിങ്ങൾക്ക് തോന്നിയതാവും എന്നൊക്കെ പറഞ്ഞ് നമ്മളോട് ചൂടാവും. ആരാണ് എന്നോട് കാത്തിരിക്കാൻ പറഞ്ഞതെന്ന് പറഞ്ഞു കൊടുക്കാൻ എനിക്ക് പറ്റികയുമില്ല വളരെയധികം വിഷമം തോന്നിയിട്ടുണ്ട്. പിന്നെ ചിലർ ശബ്ദം പോലും ടെസ്റ്റ് ചെയ്യാതെ വിളിക്കാമെന്ന് പറഞ്ഞ് എന്നെ അവിടെ നിന്ന് വിടും. എങ്ങനെയങ്കിലും ഒക്കെ ഒഴിവാക്കി വിടുക എന്ന സാഹചര്യങ്ങളിലൂടെ ഒരുപാട് കടന്ന് പോയിട്ടുണ്ട്. പിന്നെ റോഡൊക്കെ ക്രോസ് ചെയ്യുമ്പോൾ നമ്മൾ ആരുടെയെങ്കിലും സഹായം കാത്ത് നിൽക്കുമ്പോൾ ചിലർ കൈയ്യിൽ അഞ്ചു രൂപ നാണയം വെച്ച് തരും. എന്തൊരു കഷ്ടമാണ്. കണ്ണ് കാണാത്ത എല്ലാവരും ഇങ്ങനെയാണെന്നാണോ. പുറത്തേക്ക് വല്ല സിനിമ കാണാനോ കൂട്ടുകാരനെ കാണാനോ ആയിരിക്കും നമ്മൾ പോവുക. ചിലർ അങ്ങെയാന്നുമില്ലാതെ സഹായിക്കാറുമുണ്ട്. ഇഷ്ടസിനിമകൾ സു..സു.. സുധി വാത്മീകം, നരസിംഹം, ദേവാസുരം, തിരക്കഥ അങ്ങനെ ഒരുപാട് സിനിമകളുണ്ട്. എനിക്ക് എല്ലാതരം ജോണറിലുള്ള ചിത്രങ്ങളും ഇഷ്ടമാണ് അത് പോലെ തന്നെ ഞാൻ അതെല്ലാം ആസ്വദിക്കാറുമുണ്ട്. ശബ്ദം കൊണ്ട് വിസമയിപ്പിച്ച നടൻ അങ്ങനെ ചോദിച്ചാൽ പ്രത്യേകിച്ച് ഒരു നടനെ പറയാൻ ബുദ്ധിമുട്ടാണ്.എനിക്ക് ലാലേട്ടനോട് വല്ലാത്തൊരു ഇഷ്ടമാണ് ഞാൻ സിനിമ കണ്ട് തുടങ്ങിയത് ലാലേട്ടൻ സിനിമകളിലൂടെയാണ്. ഒരോ നടൻമാരേയും ഒരോ രീതിയിലാണ് എനിക്ക് ഇഷ്ടം, ചില വേഷങ്ങളിൽ എനിക്ക് മോഹൻലാലിലൂടെയാണ് ഇഷ്ടമെങ്കിൽ ചിലത് മമ്മൂട്ടിയിലൂടെയാണ് ഇഷ്ടം. ശബ്ദം കൊണ്ട് എനിക്ക് ബിജുമേനോനെ വളരെയധികം ഇഷ്ടമാണ്. എന്നെ വിസമയിപ്പച്ച നടൻ കമൽഹാസനാണ്. അദേഹത്തിന്റെ ആളവന്താൻ എനിക്ക് ഒരുപാട് ഇഷ്ടമുള്ള സിനിമയാണ്. കാഴ്ച്ച തിരിച്ച് കിട്ടാൻ ആഗ്രഹിച്ചിട്ടുണ്ടോ സത്യം പറയാലേ എനിക്ക് കാഴ്ച്ച തിരിച്ച് കിട്ടണം എന്നില്ല. ഇനിയിപ്പോൾ എനിക്ക് കാഴ്ച്ച തിരിച്ച് കിട്ടാനുള്ള ചികിത്സാ വാഗ്ദാനം ലഭിച്ചാലും ഞാൻ സ്നേഹത്തോടെ തിരസ്ക്കരിക്കുകയുള്ളു.ഇപ്പോഴുള്ള ജീവിത്തിൽ ഞാൻ സന്തുഷ്ടനാണ്, സംതൃപ്തനാണ്.ഞാൻ എന്റെ അമ്മയെയും അച്ഛനെയും കണ്ടാലും കണ്ടില്ലെങ്കിലും സ്നേഹം ഒരുപോലെയാണ്.എനിക്ക് ഇപ്പോൾ ഉള്ളത് പോലെ തന്നെ ജീവിതം മനോഹരമായി കൊണ്ടുപോവാൻ ഇഷ്ടമാണ്.സത്യം പറഞ്ഞാൽ കാഴ്ച്ച തിരിച്ച് കിട്ടിയാൽ ആരെ കാണാനാണ് ആഗ്രഹമെന്ന് ക്ലീഷേ ചോദ്യങ്ങൾ കേട്ടു മടുത്തിട്ടുണ്ട്. Content Highlights: rejoy interview, pretham 2 fame, jaya surya, renjith shanker, latest movie updates
from movies and music rss https://ift.tt/2Q4iT81
via
IFTTT
No comments:
Post a Comment