വൃക്ക തകരാറിലായി ചികിത്സയിൽ കഴിയുന്ന മകനുവേണ്ടി സഹായം അഭ്യർഥിച്ച് നടി സേതുലക്ഷ്മി. പത്തു വർഷത്തിലേറെയായി സേതുലക്ഷ്മിയുടെ മകൻ കിഷോർ വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലാണ്. വൃക്ക മാറ്റിവയ്ക്കുക മാത്രമാണ് ഇനി ഏക പോംവഴി. അതിനുള്ള ഭാരിച്ച ചെലവും വീട്ടുചെലവുകളും ഒരുമിച്ചു കൊണ്ടുപോകാൻ തന്റെ വരുമാനം കൊണ്ട് കഴിയുന്നില്ലെന്നും മകന്റെ ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ സഹായം വേണമെന്നും സേതുലക്ഷ്മി അഭ്യർഥിക്കുന്നു. സേതുലക്ഷ്മിയുടെ വാക്കുകൾ "മോന്റെ വൃക്കകൾ രണ്ടും പോയിട്ട് പത്ത് വർഷമായി. അവന്റെ ഭാര്യയ്ക്ക് ജോലിയില്ല. അവന് ജോലി ചെയ്യാനാകില്ല. ചില കോമഡി പരിപാടികൾക്കൊക്കെ പോകും. ശാരീരികമായിഅതിനൊന്നും പോകാൻ അവനുവയ്യ. എങ്കിലും പോകും. പത്തു വർഷം കഴിഞ്ഞു ഇപ്പോൾ. ഞാൻ വിചാരിച്ചിട്ട് ഒന്നും ചെയ്യാൻ കഴിയുന്നില്ല. വല്ലാത്ത അവസ്ഥയാണ്. വൃക്ക മാറ്റിവയ്ക്കണം അതേ വഴിയുള്ളൂ. കരമന പി.ആർ.എസ് ആശുപത്രിയിലാണ് അവന്റെ ചികിത്സ നടക്കുന്നത്. രണ്ടു ദിവസത്തിലൊരിക്കൽ അവന് ഡയാലിസിസ് ചെയ്യണം. രക്തം മാറ്റണം. പിന്നെ അവന്റെ കാലിനൊക്കെ ബലക്കുറവായിത്തുടങ്ങി. അതിന് ഒരു ഡയാലിസിസിന്റെ കൂടെ 6500 രൂപയോളം വരുന്ന ഇഞ്ചക്ഷൻ എടുക്കണം. ഡയാലിസിസിന് 1200 രൂപയാണ്, രക്തത്തിന് 900 രൂപ. പിന്നെ ഗുളികകൾ ഉണ്ട്. അതിനെല്ലാം പുറമേ വീട്ടുച്ചെലവും കുട്ടികളുടെ കാര്യങ്ങളും എല്ലാത്തിനും കൂടി എനിക്ക് കിട്ടുന്നത് കൊണ്ട് തികയുന്നില്ല. വൃക്ക മാറ്റിവയ്ക്കണമെങ്കിൽ ഒരുപാട് പൈസയാകും.അവന്റെ ബ്ലഡ് ഗ്രൂപ്പ് ഒ പോസറ്റീവ് ആണ്. രണ്ട് കുഞ്ഞുങ്ങളാണ് അവന്. മൂത്തകുട്ടിക്ക് പതിമൂന്ന് വയസേ ആയിട്ടുള്ളൂ രണ്ടാമത്തേതിന് പന്ത്രണ്ടും. വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ മുതൽ അവന് മരിച്ചുപോകുമോ എന്ന ഭയമാണ്.അവന് ജീവിക്കണമെന്ന് വലിയ ആഗ്രഹമാണ്. അമ്മേ ഒരഞ്ച് വർഷം കൂടിയെങ്കിലും എനിക്ക് ജീവിക്കണം. എന്റെ മോന് ഒരു പതിനെട്ട് വയസെങ്കിലും ആയിരുന്നെങ്കിൽ എനിക്ക് സങ്കടമില്ലായിരുന്നു എന്നാണ് അവൻ പറയുന്നത്. ഞാൻ എനിക്ക് കിട്ടുന്നതെല്ലാം എടുത്താണ് ചികിത്സിക്കുന്നത്. താരസംഘടനയായഎ.എം.എം.എയിൽ എനിക്ക് അംഗത്വം ഉണ്ട്. അവരെ അറിയിച്ചിട്ടുണ്ട്. ഇനി ഒന്നുകൂടി സൂചിപ്പിക്കണം. ഇടവേള ബാബു സാറിനോട് പറയാനിരിക്കുകയാണ്. എല്ലാവരും സഹായിക്കണം. അതിനെല്ലാം പുറമേ അവന് വേണ്ടി പ്രാർഥിക്കണം". Content Highlights :sethulakshmi actress seeking help for her sons treatment sethulakshmi son kishore treatment
from movies and music rss https://ift.tt/2Rujuwt
via
IFTTT
No comments:
Post a Comment