വിവാദങ്ങളിലൂടെ വാർത്തകളിൽ ഇടംപിടിക്കുന്ന രാഖി സാവന്ത് വിവാഹത്തിനൊരുങ്ങുകയാണ്. കോമഡി-വൾഗർ വീഡിയോകളിലൂടെ ഇന്റർനെറ്റ് സെൻസേഷനായി മാറിയ ദീപക് കലാൽ ആണ് രാഖിയുടെ വരൻ. നഗ്നരായി വിവാഹം കഴിക്കുമെന്നാണ് രാഖിയുടെ പുതിയ പ്രഖ്യാപനം. ബോളിവുഡിലെ സെലിബ്രിറ്റി ഫാഷൻ ഡിസൈനറായ മനീഷ് മൽഹോത്രയെ ബുദ്ധിമുട്ടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പരമാവധി ചെലവു ചുരുക്കുമെന്നും രാഖി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു. ഇത് കൂടാതെ മനീഷ് മൽഹോത്ര രൂപകൽപന ചെയ്ത വസ്ത്രം ധരിച്ചുനിൽക്കുന്ന ദീപിക പദുക്കോണിനെയും രൺവീർ സിംഗിനെയും പരിഹസിച്ച് രാഖി രംഗത്തുവന്നിട്ടുണ്ട്. ദീപികയുടെയും രൺവീറിന്റെയും ചിത്രം ഫോട്ടോഷോപ്പ് ചെയ്താണ് രാഖി നവദമ്പതികളെ കളിയാക്കിയിരിക്കുന്നത്. ലോസ് ആഞ്ജലീസിൽ വച്ച് ഡിസംബർ 31-നാണ് വിവാഹമെന്ന് രാഖി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ക്ഷണക്കത്തിൽ വ്യക്തമാക്കിയിരുന്നു. തങ്ങൾ വെർജിനാണെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തിയെന്ന് പറഞ്ഞ് ദീപക് സാമൂഹിക മാധ്യമങ്ങളിൽ സർട്ടിഫിക്കറ്റ് പങ്കുവച്ചതിനെ തുടർന്ന് ഇരുവരും കണക്കറ്റ് പരിഹാസം ഏറ്റുവാങ്ങിയിരുന്നു. വിവാഹത്തിന് മുൻപ് താനും രാഖിയും ഡോക്ടറെ കണ്ടിരുന്നുവെന്നും തങ്ങൾ വെർജിനാണെന്ന് ഡോക്ടർ അറിയിച്ചെന്നും പറഞ്ഞാണ് ദീപക് ഇവ പങ്കുവച്ചത്. Content Highlights:Rakhi Sawanth to get married to Deepak kalal Rakhi nude marriage deepveer manish malhothra
from movies and music rss https://ift.tt/2zvozxq
via
IFTTT
No comments:
Post a Comment