മുംബൈ : സംവിധായകൻ വാസു ഭഗ്നാനിയുടെ കൈയിൽ നിന്നും 32 കോടി തട്ടിയ കേസിൽ ബോളിവുഡ് നിർമ്മാതാവ് പ്രേരണ അറോറയെ മുംബൈ പോലീസ് അറസ്റ്റു ചെയ്തു. മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് പ്രതിയായ പ്രേരണ അറോറയെ അറസ്റ്റു ചെയ്തത്. ഒരു സിനിമയുടെ വിതരണാവകാശം തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വാസു ഭഗ്നാനിയുടെ പൂജ എന്റർടെയിൻമെന്റ് എന്ന കമ്പനിയിൽ നിന്നും പ്രേരണ പണം വാങ്ങുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. എന്നാൽ അവരറിയാതെ മറ്റു പല നിക്ഷേപകരിൽ നിന്നും പ്രതി പണം വാങ്ങിയിരുന്നുവെന്നും പോലീസ് പറയുന്നു. ഈ ചിത്രത്തിനു പുറമേ ഫന്നേ ഖാൻ, ബട്ടി ഗുൽ മീറ്റർ ചളു എന്നീ ചിത്രങ്ങളുടെയും വിതരണാവകാശങ്ങൾ തങ്ങൾക്കു നൽകാമെന്ന് ഉറപ്പു നൽകിയതായി പ്രേരണയുടെ ക്രിയാർജ് എന്റർടെയിൻമെന്റ് കമ്പനി അറിയിച്ചിരുന്നതായി സംവിധായകൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ നിർമ്മാതാവിനെ കസ്റ്റഡിയിലെടുത്ത ശേഷം വിഷയം സംബന്ധിച്ച് വാസു പ്രതികരിച്ചിട്ടില്ല. പ്രതിയെ മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കസ്റ്റഡിയിൽ റിമാന്റിലയച്ചിരിക്കുകയാണ്. ഡിസംബർ 10 വരെയാണ് റിമാൻഡ് കാലാവധി. കേദാർനാഥ്, ജോൺ എബ്രഹാമിന്റെ പരമാണു, ബട്ടി ഗുൽ മീറ്റർ ചളു, ഫന്നേ ഖാൻ എന്നീ ചിത്രങ്ങളുൾപ്പെട്ട കേസുകളിലും പ്രധാന കണ്ണിയാണ് അറസ്റ്റിലായ പ്രേരണ അറോറ. കോടതിയിലെത്തിയ ഈ കേസുകളുമായി ബന്ധപ്പെട്ട തർക്കങ്ങളിലായിരുന്നു അറസ്റ്റിലായ നിർമ്മാതാവ് പ്രേരണ. Content Highlights :producer Prerana Arora arrested in mumbai, film producer arrested in 32 crore fraud case, director vasu Bhagnani
 
from movies and music rss https://ift.tt/2G5eAVj
via 
IFTTT
No comments:
Post a Comment