Tuesday, December 11, 2018

റാമിന്റെ ജാനുവാവാന്‍ ഭാവന: 96ന്റെ കന്നഡ റിമേക്ക് ഒരുങ്ങുന്നു

മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച തമിഴ് ചിത്രമാണ് 96. പ്രണയവും വിരഹവും ഇഴകലർന്ന 96 തമിഴ്നാട്ടിലും കേരളത്തിലും ഒരേ പോലെ ഹിറ്റായ ചിത്രമാണ്. 96 ന്റെ കന്നഡ പതിപ്പിൽ ജാനുവാവാൻ ഒരുങ്ങുകയാണ് നടി ഭാവന. തമിഴിൽ വിജയ് സേതുപതിയും തൃഷയും തകർത്തഭിനയിച്ച ചിത്രം, കന്നടയിലെത്തുമ്പോൾ ജാനുവായി ഭാവനയും റാമായി ഗണേഷുമായിരിക്കും അഭിനയിക്കുന്നത്. റോമിയോ എന്ന കന്നഡ ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. 96ന് പകരം 99 എന്നാണ് കന്നഡയിൽ ചിത്രത്തിന്റെ പേര്. 99 സംവിധാനം ചെയ്യുന്നത് പ്രീതം ഗുബ്ബിയാണ്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഭാവന ചിത്രത്തെ കുറിച്ച് മനസ്സ്തുറന്നു.പ്രീതം ഒരു അവസരവുമായി വന്നപ്പോളേ എനിക്ക് താത്പര്യം ഉണ്ടായിരുന്നു. കാരണം ഗണേശായിരുന്നു ചിത്രത്തിലെ നായകൻ. ഗണേഷുമായി ഞാൻ നേരത്തേയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്, വളരെ അടുപ്പമുള്ള നടനാണ് അദ്ദേഹം. കൂടാതെ പ്രീതവും ഗണേഷും കൂടി ഒന്നിച്ചൊരു സിനിമ എന്നു പറയുമ്പോൾ അതൊരു മികച്ച പ്രൊജക്ട് ആയിരിക്കും എന്നും എനിക്കറിയാം,ഭാവന പറഞ്ഞു. യഥാർത്ഥത്തിൽറീമേക്കുകളോട് എനിക്ക് അത്ര താത്പര്യമില്ല. അതുകൊണ്ടു തന്നെ നിരവധി അവസരങ്ങൾ മുമ്പ് നിരസിച്ചിട്ടുണ്ട്. പ്രേക്ഷകർ മുമ്പ് കണ്ട ഒരു ജനപ്രിയ ചിത്രം റീമേക്ക് ചെയ്യുന്നതിന്റെ യുക്തി എനിക്ക് മനസിലാകാറില്ല.പക്ഷെ 96ന്റെ കാര്യത്തിൽ മറിച്ചാണ് സംഭവിച്ചത്.മനോഹരമായ ഇതിന്റെ കഥ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. കൂടാതെ 18-20 ദിവസത്തെ ഡേറ്റ് കൊടുത്താൽ മതി അവർക്ക്. ചിത്രീകണം ബെംഗളൂരുിൽ ആണ്. അത് കൂടുതൽ സൗകര്യമായി തോന്നി, ഭാവന പറയുന്നു. അടുത്ത വർഷത്തോടെയായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുക എന്നാണ് റിപ്പോർട്ടുകൾ പ്രേം കുമാർ സംവിധാനം ചെയ്ത 96 അടുത്ത കാലത്ത് റിലീസ് ചെയ്ത പ്രണയ ചിത്രങ്ങളിൽ ഏറ്റവുമധികം ജനപ്രീതി നേടിയ ചിത്രമായിരുന്നു. ContentHighlights: Actress Bhavana, actress bhavan as jaanu, 96 movie, 96 kannada remake, 99 kannada movie

from movies and music rss https://ift.tt/2SI9hwy
via IFTTT

No comments:

Post a Comment