ന്യൂഡൽഹി : നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡിന്റെ പകർപ്പ് ദിലീപിന് നൽകാൻ നിയമപരമായി കഴിയുമോയെന്ന് സുപ്രീംകോടതി ഇന്ന് വ്യക്തമാക്കും. വിചാരണ കോടതിയും ഹൈക്കോടതിയും ഈ ആവശ്യം തള്ളിയതിനെ തുടർന്നാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച കേസിൽ നിരപരാധിത്വം തെളിയിക്കാൻ വീഡിയോയിലെ സംഭാഷണങ്ങൾ ഉപകരിക്കും എന്നാണ് ദിലീപിന്റെ വാദം. കോടതിയിൽ സമർപ്പിച്ച ദൃശ്യങ്ങളിൽ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും ദിലീപ് വാദിക്കുന്നു. നടിയെ ആക്രമിച്ച് നീലച്ചിത്രം പകർത്താനാണ് പ്രതികൾ ഉദ്ദേശിച്ചിരുന്നത് എന്നാണ് പ്രോസിക്യൂഷന്റെ വാദം. ഇത് പുറത്ത് വന്നാൽ ഇരയ്ക്ക് ആജീവനാന്തം ഭീഷണിയുണ്ടാകുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. Content Highlights :Supreme Court will hear Dileeps plea on December 12 Dileep In supreme court For memory card
from movies and music rss https://ift.tt/2ryf5wR
via
IFTTT
No comments:
Post a Comment