ഇന്ത്യൻ ക്രിക്കറ്റ് ടീമിലുണ്ടായിരുന്ന കാലത്ത് മികച്ച പ്രകടനങ്ങളിലൂടെ ജനപ്രീതി നേടിയ ശ്രീശാന്ത് ക്രിക്കറ്റ് വിട്ട ശേഷം ഇപ്പോൾ ടെലിവിഷനിലൂടെ ജന മനസ്സുകൾ കീഴടക്കുകയാണ്. ബിഗ് ബോസ് ഹിന്ദി പതിപ്പിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർഥിയാണ് താരം. പല അവസരങ്ങളിലും വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ടെങ്കിലും സീസൺ 12ലെ കരുത്തരായ മത്സരാർഥികളിലൊരാൾ തന്നെയാണ് ശ്രീശാന്ത്. ഇപ്പോൾ ഭാര്യ ഭുവനേശ്വരിയുടെ ഒരു കുറിപ്പിലൂടെ താരം വീണ്ടും വാർത്തകളിലെത്തുകയാണ്. ഹൃദയഭേദകമായ ഒരു കുറിപ്പോടെ മകൾ സാൻവിക ഉറങ്ങുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്, ഭുവനേശ്വരി. അച്ഛൻ രണ്ടു ദിവസം മുമ്പ് നൽകിയ മെഡൽ കഴുത്തിലിട്ടു കൊണ്ടാണ് സാൻവിക ഉറങ്ങുന്നത്. അതു ഊരിമാറ്റാൻ കൂട്ടാക്കിയില്ല, അവൾ. ഏതൊരു പെൺകുട്ടിയുടേയും ആദ്യ സ്നേഹം അവളുടെ അച്ഛനായിരിക്കും. ഇതാണ് ഭുവനേശ്വരി ചിത്രത്തോടൊപ്പം പങ്കു വെച്ച കുറിപ്പ്. നൂറു ദിവസം പിന്നിട്ട ബിഗ് ബോസ് ഷോയ്ക്കിടെ മത്സരാർഥികൾക്ക് അവരുടെ ബന്ധുക്കളെ കാണാനും അവരോടൊപ്പം സമയം ചെലവഴിക്കാനുമുള്ള സന്ദർഭം നൽകിയിരുന്നു. ഭുവനേശ്വരി മകനോടും മകളോടുമൊപ്പം ശ്രീശാന്തിനെ കാണാൻ ബിഗ് ബോസ് വേദിയിലെത്തിയിരുന്നു. തീർത്തും വൈകാരികമായ മുഹൂർത്തങ്ങളായിരുന്നു, പിന്നീട്. ആ കൂടിക്കാഴ്ച്ചക്കിടെയാണ് ശ്രീശാന്ത് മകൾക്ക് ഷോയിലെ മത്സരത്തിനൊടുവിൽ തനിക്കു ലഭിച്ച മെഡൽ മകൾക്കു നൽകിയത്. ആ മെഡൽ കഴുത്തിലണിഞ്ഞാണ് കുഞ്ഞു സാൻവിക ഉറങ്ങുന്നത്. അച്ഛനും മകളും തമ്മിലുള്ള അഭേദ്യമായ ബന്ധം തുറന്നു കാട്ടുന്ന ചിത്രവും കുറിപ്പും ഇതിനോടകം വൈറലായിക്കഴിഞ്ഞു. Content Highlights : Bhuvaneswari Sreesanth twitter post viral, Sreesanth daughter Sanvika photo, Bigboss Hindi
from movies and music rss https://ift.tt/2zUDdhL
via 
IFTTT
 
No comments:
Post a Comment