കുഞ്ഞുങ്ങൾ ദൈവാംശമുള്ളവരാണ്, കള്ളവും കളങ്കവും ഇല്ലാത്ത നിഷ്കളങ്കർ. അതുകൊണ്ട് തന്നെയാണ് കുരിശിൽ മുറിവേറ്റ് കിടന്ന കർത്താവിനെ കണ്ട് ഈ കുഞ്ഞിന്റെ മനസ് വേദനിച്ചതും ആ മുറുവിൽ മരുന്നു പുരട്ടി കൊടുത്തു കർത്താവിനെ ശുശ്രൂഷിക്കാൻ അവൾക്ക് തോന്നിയതും. നടി ലക്ഷ്മിപ്രിയയുടെ മകൾ മാതംഗിയാണ് കർത്താവിന്റെ മുറിവിൽ മരുന്നു പുരട്ടിക്കൊടുത്ത് ശ്രുശ്രൂഷിച്ച് ഏവരെയും ഞെട്ടിച്ചത്. മകളുടെ നന്മ നിറഞ്ഞ പ്രവൃത്തിയെക്കുറിച്ച് ലക്ഷ്മിപ്രിയയുടെ ഭർത്താവ് ജയ്ദേവ് പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാവുകയാണ്. "എന്റെ മകൾ മാതംഗിക്ക് കർത്താവിനോട് തോന്നിയ ഒരു കരുണയാണിത് ..അവൾ ആദ്യം പിതാവിനെ കുരിശിൽ നിന്ന്മോചിപ്പിച്ചു. പിന്നെ ആ കൈകാലുകളിൽ മരുന്നുപുരട്ടി ആശ്വസിപ്പിച്ചു എന്നിട്ട് ബെഡ്റൂമിൽ കിടത്തി ഫാൻ ഇട്ടു ഉറക്കുകയാണിപ്പോ ..അഭിമാനിക്കുന്നു അവളുടെ പിതാവാകാൻ ഭാഗ്യം കിട്ടിയതിന്."ജയ്ദേവ് കുറിക്കുന്നു. അശരണരുടെ കണ്ണീരൊപ്പാനുള്ള മനസ്സ് ഇനിയും ഉണ്ടാവട്ടെ.... അമ്മയ്ക്കും അഭിമാനം.... എന്റെ മുത്തിന്റെ അമ്മയാവാൻ കഴിഞ്ഞതിൽ..പോസ്റ്റിന് താഴെ ലക്ഷ്മിപ്രിയ കുറിച്ചു. മാതംഗിയുടെ നന്മ നിറഞ്ഞ പ്രവൃത്തിയ്ക്ക് കൈയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. Content Highlights :Actress lakshmipriya daughter mathangi lakshmipriya facebook post
from movies and music rss https://ift.tt/2ry997m
via
IFTTT
No comments:
Post a Comment