ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ലൂസിഫറിന്റെ ടീസർ പുറത്തിറങ്ങി. നടൻ മമ്മൂട്ടി ആണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ടീസർ പുറത്തിറക്കിയത്. പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭമായ ലൂസിഫറിൽ മോഹൻലാൽ സ്റ്റീഫൻ നെടുമ്പുള്ളി എന്ന കഥാപാത്രമായാണ് എത്തുന്നത്. മഞ്ജു വാര്യർ നായികയാകുമ്പോൾ ബോളിവുഡ് നടൻ വിവേക് ഒബ്റോയി പ്രതിനായക കഥാപാത്രമായെത്തുന്നു. ടൊവീനോ തോമസും ഇന്ദ്രജിത്തും ചിത്രത്തിൽ മുഴുനീള കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്. ആശിർവാദ് സിനിമയുടെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രാഹണം സുജിത് വാസുദേവ് . ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത് മുതൽ ഓരോ വാർത്തകളും സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. Content Highlights :Prithviraj Mohanlal Movie Lucifer Teaser Mammootty LUcifer Mohanlal Manju Tovino Indrajith Prithvi
from movies and music rss https://ift.tt/2QuoVPp
via
IFTTT
No comments:
Post a Comment