Wednesday, December 12, 2018

നിര്‍മ്മല്‍ പാലാഴിയുടെ മേരേ പ്യാരേ ദേശിവാസിയോം എത്തുന്നു

പേരിലെ കൗതുകവുമായി മേരേ പ്യാരേ ദേശവാസിയോം ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഹാസ്യതാരം നിർമ്മൽ പാലാഴി പ്രധാന കഥാപാത്രത്തിലെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നടൻ ഷൈൻ ടോം ചാക്കോ തന്റെ ഒഫീഷ്യൽ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. മുതലയൂർ എന്ന ഗ്രാമത്തിൽ നടക്കുന്ന സംഭവങ്ങളെ നർമത്തിൽ പൊതിഞ്ഞാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്ന പോലെ രാഷ്ട്രീയം സിനിമയിലുണ്ടോ എന്ന ചോദ്യത്തിന് രാഷ്ട്രീയം ഉണ്ടോ എന്നറിയാൻ സിനിമ കാണണമെന്നും, എന്നാൽ ആരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും സംവിധായകൻ പറയുന്നു. റിമെംബർ സിനിമാസിന്റെ ബാനറിൽ സായി പ്രൊഡക്ഷന്സും, അനിൽ വെള്ളാപ്പിള്ളിലും ചേർന്ന് നിർമിക്കുന്ന സിനിമ സന്ദീപ് അജിത് കുമാറാണ് സംവിധാനംചെയുന്നത്.അഷ്ക്കർ സൗദാൻ, കെ ടി സി അബ്ദുള്ള, ദിനേശ് എരഞ്ഞിക്കൽ,വിനോദ് കോഴിക്കോട്, ജയരാജ്, നീന കുറുപ്, ആര്യാദേവി, രമാദേവി, അഞ്ജലി സജയൻ, സ്വാതിക സുമന്ത് തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളും സിനിമയിൽ എത്തുന്നുണ്ട് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഇസ്മായിൽ മാഞ്ഞാലിയാണ്, ഛായാഗ്രഹണം നഹിയാൻ, രാജീവ് ആലുങ്കലിന്റെ വരികൾക്ക് നന്ദഗോപൻ ആരോമൽ സംഗീതം നൽകിയിരുന്നു.ചിത്രം ഫെബ്രുവരി ആദ്യ വാരം തിയേറ്ററിൽ എത്തും. ContentHighlights: Mere pyare deshvaasiyom, first look poster, shine tom chacko

from movies and music rss https://ift.tt/2EqLeip
via IFTTT

No comments:

Post a Comment