Wednesday, December 12, 2018

'താങ്ക്‌സ് മോഹന്‍', ജന്മദിനാശംസയ്ക്ക്‌ നന്ദി പറഞ്ഞ് തലൈവര്‍

സൂപ്പർതാരങ്ങളുടെ ജന്മദിനാഘോഷങ്ങൾ സിനിമാലോകത്ത് എന്നും വാർത്തയാകാറുണ്ട്. കഴിഞ്ഞ ദിവസം അറുപത്തിയെട്ടാം ജന്മദിനം കൊണ്ടാടിയ തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന് സിനിമയ്ക്ക് അകത്തും പുറത്തും നിന്നുള്ളവരെല്ലാം ആശംസകൾ കൊണ്ടു മൂടിയിരുന്നു. മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും അദ്ദേഹത്തിന് ട്വിറ്ററിലൂടെ ആശംസകളറിയിച്ചിരുന്നു. തലൈവർ അതിനു നന്ദി അറിയിച്ച് മറുപടിയും നൽകി. താങ്ക്സ് മോഹൻ ഗോഡ് ബ്ലെസ് യൂ എന്നാണ് രജനീകാന്ത് റീട്വീറ്റ് ചെയ്തത്. ലാൽ, എന്നും ലാലേട്ടൻ എന്നുമൊക്കെ ആരാധകരും സഹപ്രവർത്തകരും മോഹൻലാലിനെ അഭിസംബോധന ചെയ്യാറുണ്ട്. എന്നാൽ മോഹൻ എന്ന് അധികമാരും അദ്ദേഹത്തെ വിളിച്ചു കാണാറില്ല. മോഹൻലാലിനു പുറമേ നടൻ കമൽഹാസൻ, അമിതാഭ് ബച്ചൻ, മുൻ ക്രിക്കറ്റ് താരം സച്ചിൻ തെൻണ്ടുൽക്കർ തുടങ്ങിയവരും രജനീകാന്തിന് ആശംസകളറിയിച്ചിരുന്നു. 1975ൽ കെ ബാലചന്ദറിന്റെ അപൂർവരാഗങ്ങളിലൂടെ സിനിമാ ലോകത്തെത്തിയ അദ്ദേഹം പെട്ടെന്നു തന്നെ തമിഴകം അടക്കി വാണ സൂപ്പർസ്റ്റാറായി മാറുകയായിരുന്നു. തലൈവരുടെ ജന്മദിവസം തന്നെയാണ് പേട്ട എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ സൺ ടിവി പുറത്തു വിട്ടത്.

from movies and music rss https://ift.tt/2ryNI67
via IFTTT

No comments:

Post a Comment