ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ - നിത്യ മേനോൻ എന്ന നടിയെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. സിനിമയെ സ്നേഹിക്കാതെ സിനിമയിലെത്തിയ നിത്യ ഇന്ന് മലയാളവും കടന്നു തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിരക്കേറിയ താരമായി മാറിയിരിക്കുകയാണ്. ഏതൊരു സെലിബ്രിറ്റിയെയും പോലെ തന്നെ ഗോസിപ്പുകളും നിരവധിയാണ് നിത്യയെ ചുറ്റിപറ്റി പ്രചരിച്ചിരുന്നത്. തെലുങ്കിലെ ഒരു യുവനടനുമായി നിത്യ പ്രണയത്തിലാണെന്നും അയാൾ വിവാഹമോചിതനാകാൻ കാരണം ഈ പ്രണയമാണെന്നും വാർത്തകൾ പരന്നു. എന്നാൽ, ഗോസിപ്പുകൾക്ക് താൻ വില കൊടുക്കാറില്ലെങ്കിലും അവ തരുന്ന മാനസിക പ്രയാസം വലുതാണ് പറയുകയാണ് നിത്യ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നിത്യ ഗോസിപ്പുകളോടുള്ള തന്റെ നിലപാടിനെക്കുറിച്ചും തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും തുറന്നുപറഞ്ഞത്. "ഗോസിപ്പുകളോട് ഒരിക്കലും പ്രതികരിക്കാറില്ല. എന്ന് കരുതി അവ മനസിനുണ്ടാക്കുന്ന വേദനയ്ക്ക് ഒട്ടും കുറവുണ്ടാകാറില്ല. മറ്റുള്ളവരെ വേദനിപ്പിക്കുന്നവർക്ക് അതിന്റെ കർമ്മ ഫലം കിട്ടും. ആദ്യപ്രണയത്തിൽ ഞാൻ വളരെ സീരിയസ് ആയിരുന്നു. പ്രണയം തകർന്നപ്പോൾ വല്ലാത്ത അവസ്ഥയിലായി. കുറച്ചു കാലത്തേക്ക് പുരുഷന്മാരോട് തന്നെ വെറുപ്പായിരുന്നു. പിന്നീട് പ്രണയങ്ങളൊന്നും സംവിച്ചിട്ടില്ല. എന്നിട്ടും ഗോസിപ്പുകൾ വന്നു. തെലുങ്കിലെ പ്രമുഖ നടന്റെ വിവാഹബന്ധം തകരാൻ ഞാനാണ് കാരണമെന്ന തരത്തിൽ പ്രചരണമുണ്ടായി. ഞങ്ങൾ ഒന്നിച്ചഭിനയിച്ച സിനിമ അക്കാലത്ത് റിലീസ് ചെയ്തതാകാം കാരണം. ഏറെ വേദനിച്ച ദിവസങ്ങളായിരുന്നു അത്. ആരോടും ഒന്നും വിശദീകരിക്കാൻ പോയില്ല. നമ്മളെ വേദനിപ്പിച്ചവർക്ക് സന്തോഷം ലഭിച്ചിട്ടുണ്ടാകും. പിന്നെ ആ പ്രേമം സത്യമല്ലെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായിട്ടുണ്ടാകും. അദ്ദേഹം വിവാഹ മോചനം നേടിയിട്ട് ഇപ്പോൾ ഒരുപാട് നാളായല്ലോ. വാർത്ത സത്യമാണെങ്കിൽ ഞങ്ങൾ ഇതിനകം വിവാഹിതരാകേണ്ടതല്ലേ. എന്റെ ലോകം എന്റേത് മാത്രമാണ്. വിവാഹം കഴിക്കാൻ വേണ്ടി ഒരു വിവാഹത്തിന് ഞാൻ ഒരുക്കമല്ല. പറ്റിയ ആളെ കണ്ടുമുട്ടിയാൽ വിവാഹം കഴിക്കാം അത്ര മാത്രം" -നിത്യ വ്യക്തമാക്കുന്നു. Content Highlights :Nithya Menen Love BreakUp gossips Movies Life Nithya menon New movie Kolambi
from movies and music rss https://ift.tt/2Ga9nLO
via
IFTTT
No comments:
Post a Comment