പ്രിയങ്ക ചോപ്രയെ അഴിമതിക്കാരിയും വഞ്ചകിയുമാക്കി ചിത്രീകരിച്ചു കൊണ്ട് ലേഖനമെഴുതിയ യുവതി ക്ഷമ ചോദിച്ചു കൊണ്ട് രംഗത്ത്. അമേരിക്കൻ ഗായകൻ നിക്ക് ജോനാസുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനത്തിൽ പ്രിയങ്കയെ ഗ്ലോബൽ സ്കാം ആർടിസ്റ്റ് എന്നാണ് വിശേഷിപ്പിച്ചത്. വിവാദ ലേഖനം പിൻവലിച്ചതിനു പിന്നാലെ പ്രിയങ്കയോട് ക്ഷമ ചോദിച്ചു കൊണ്ട് ലേഖിക ട്വീറ്റ് ചെയ്തു. പ്രിയങ്കയോടും നിക്കിനോടും വായനക്കാരോടും ഞാൻ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. വർഗീയത, വംശീയ സ്പർദ്ധ എന്നിവക്ക് മാപ്പർഹിക്കാത്തതാണ്. ഞാൻ എഴുതിയതിന്റെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. തെറ്റാണു ചെയ്തത്. ക്ഷമിക്കണം.- എന്നായിരുന്നു ലേഖികയുടെ ട്വീറ്റ്. പ്രിയങ്കയുടെയും നിക്കിന്റെയും യഥാർഥ സ്നേഹമോ? എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്. ആഗോളതലത്തിൽ അഴിമതിക്കാരിയായ നടിയാണ് പ്രിയങ്കയെന്നും നിക്കിനെ ചതിയിൽപെടുത്തി വിവാഹം കഴിക്കുകയുമായിരുന്നുവെന്നുമാണ് ലേഖനത്തിൽ പറഞ്ഞിരുന്നത്. ലേഖനം പുറത്തുവന്നതോടെ ബോളിവുഡ് ഒന്നടങ്കം പ്രതിഷേധവുമായി എത്തിയിരുന്നു. സോനം കപൂർ, അർജുൻ കപൂർ, സ്വര ഭാസ്കർ എന്നിവർ ലേഖനത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. താനിപ്പോൾ അതിയായ സന്തോഷവതിയാണെന്നും ഇത്തരം കാര്യങ്ങൾ അലട്ടില്ലെന്നും നടി പറഞ്ഞു. എന്നാൽ നിക്കിന്റെ സഹോദരനും അദ്ദേഹത്തിന്റെ കാമുകിയുമായ സോഫി ടർണെറും ലേഖനത്തെ എതിർത്ത് ട്വീറ്റ് ചെയ്തു. പ്രതിഷേധം കടുത്തതോടെ അവർ വിവാദലേഖനം നീക്കം ചെയ്യുകയും മാപ്പുപറയുകയും ചെയ്തിരുന്നു. photo credits : twitter Content Highlights : Nickyanka wedding. controversial article on Nick Jonas and Priyanka wedding, writer seeks apology on controversial article
from movies and music rss https://ift.tt/2Ppk5O5
via
IFTTT
No comments:
Post a Comment