Wednesday, August 28, 2019

'കരഞ്ഞുപോയ സംഭവങ്ങളുണ്ടായിട്ടുണ്ട്, പക്ഷേ അതാരും അറിയേണ്ട'-ടൊവിനോ

സിനിമാ ജീവിതത്തിനിടയിൽ കരഞ്ഞുപോയ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും എന്നാൽ ഇതിപ്പോൾ ആരും അറിയേണ്ടെന്നും നടൻടൊവിനോ തോമസ്. മനസു വേദനിപ്പിക്കുന്ന അനുഭവങ്ങളുണ്ടെങ്കിലും അതൊന്നും ഒരു വാർത്തയാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നടൻ പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെയാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്. കരഞ്ഞുപോയ സംഭവങ്ങളുണ്ടായിട്ടുണ്ട്, പക്ഷേ അതാരും അറിയണ്ട കാര്യമില്ല. അതെല്ലാമെന്റെ ഓർമകൾക്കൊപ്പമിരിക്കട്ടെ. നമ്മുടെയൊക്കെ ജീവിതത്തിൽ വലിയ ദുരന്തം സംഭവിച്ചാൽ പോലും നാട്ടുകാർക്ക് അതു വെറും വാർത്ത മാത്രമാണ്. അങ്ങനെയൊരു വാർത്ത വേണ്ട. ജോക്കർ എന്ന ചിത്രത്തിൽ ബഹദൂറിക്ക പറയുന്ന ഒരു ഡയലോഗുണ്ട്-മോനേ ബാബൂ.. കോമാളി കരയാൻ പാടില്ല, കോമാളി കരഞ്ഞാൽ ആളുകൾ ചിരിക്കും, അതാണ്. എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യാനുള്ള പ്രാപ്തിയായി എന്നു തോന്നിയാൽ ചെയ്യുമെന്നും നടൻ പറഞ്ഞു. വെറുതെ ഒരു സിനിമ സംവിധാനം ചെയ്യാൻ വേണ്ടി ചെയ്ത് ഞാൻ നാട്ടുകാരെ ബുദ്ധിമുട്ടിക്കില്ല. എന്നെങ്കിലും ചെയ്യുകയാണെങ്കിൽ ഷോൺ പെൻ സംവിധാനം ചെയ്ത ഇൻടു ദ വൈൽഡ് ഒക്കെ പോലെ അത്രത്തോളം ഉൾക്കൊണ്ട്, സിനിമയ്ക്കൊപ്പം യാത്ര ചെയ്ത്, ജീവിതങ്ങൾ പകർത്തി, കുറച്ചു കൂടിയ കാര്യങ്ങൾ സംസാരിക്കുന്ന ഒരു സിനിമയുടെ അമരത്തിരിക്കണമെന്ന് ആഗ്രഹമുണ്ട്. അതിന്റെ കളക്ഷനെ പറ്റിയൊന്നും ധാരണയില്ല. ഏതെങ്കിലും നിർമ്മാതാവിന്റെ തലയിൽ ഭാരം വച്ചുകൊടുക്കുകയുമില്ല. എന്നെങ്കിലും സിനിമയ്ക്കു വേണ്ടി മുടക്കാനുള്ള അത്രയും കൈയിൽ കാശു വരുമ്പോൾ ഞാൻ തന്നെ നിർമിച്ച്, സംവിധാനം ചെയ്ത, കൊള്ളാവുന്ന മറ്റേതെങ്കിലും നടന്മാരെ വച്ച് അഭിനയിപ്പിച്ച് അങ്ങനെ ചെയ്തേക്കാം. ടൊവിനോ പറഞ്ഞു നിർത്തി. Content Highlights : Tovino Thomas about situations made him cry in cinema, directorial dreams

from movies and music rss https://ift.tt/328xznV
via IFTTT

No comments:

Post a Comment