മംമ്ത മോഹൻദാസ് ഒരു അഭിനേതാവ് മാത്രമല്ല, യാതൊരു അഭിനയത്തിനും സാധ്യതയില്ലാത്ത ജീവിതത്തിലെ തിരിച്ചുവരവിന്റെ പ്രതീകം കൂടിയാണ്. കാൻസർ എന്ന വില്ലനിൽ നിന്ന് ഒരിക്കലല്ല, പലവട്ടം തിരിച്ചുവന്നു മംമ്ത. തന്റെ രോഗാവസ്ഥ ഒരിക്കലും മംമ്ത മറച്ചുവച്ചിരുന്നില്ല. മാത്രമല്ല രോഗാവസ്ഥയെക്കുറിച്ചും അതിജീവന വഴികളെക്കുറിച്ചും തുറന്നുപറഞ്ഞുകൊണ്ട് മറ്റുള്ളവർക്ക് ബോധവത്കരണം നൽകാനും മംമ്ത മുന്നിട്ടിറങ്ങി. ഇപ്പോഴിതാ തന്റെ ജീവിതം തിരിച്ചുകിട്ടാൻ കാരണക്കാരിയായ ഒരു അമ്മയെ പരിചയപ്പെടുത്തുകയാണ് മംമ്ത. മംമ്തയുടെ അർബുദ ചികിത്സയ്ക്ക് നേതൃത്വം നൽകിയ നീൽ ശങ്കർ എന്ന ഗവേഷകന്റെ അമ്മയാണ് അത്. താരത്തിന്റെ അടുക്കലേക്ക് നീൽ ശങ്കറിനെ അയച്ചത് അദ്ദേഹത്തിന്റെ അമ്മയായിരുന്നു. അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടുള്ള മംമ്തയുടെ കുറിപ്പ് ഇങ്ങനെ: "അമേരിക്കയിൽ അർബുദരോഗ ഗവേഷകനായ തന്റെ മകനോട് അവരുടെ പ്രിയപ്പെട്ട നടിയുടെ ആരോഗ്യം എങ്ങനെയെന്ന് അന്വേഷിക്കാനും ചെന്ന് കാണാനും ഏഴ് വർഷം മുമ്പ് നിർദ്ദേശിച്ചത് ഈ അമ്മയാണ്. ഞാൻ ഇപ്പോഴും ഇവിടെയുള്ളതിന്റെ ഒരു കാരണം ഈ അമ്മയുടെ സ്നേഹമല്ലേ. നീൽ ശങ്കറിനെ കുറിച്ച് ഞാൻ ലേഖനങ്ങളിലും അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അദ്ദേഹം തന്റെ അമ്മയെ എന്റെ അടുത്തേയ്ക്ക് കൊണ്ടുവന്നു. അതൊരു പ്രത്യേക വികാരമായിരുന്നു.നിങ്ങൾക്കറിയാമോ ചില വികാരങ്ങൾ പ്രകടിപ്പിക്കാനാകില്ല. എങ്ങനെയാണ് പ്രതികരിക്കുകയെന്ന് എനിക്ക് അറിയില്ല. പുഞ്ചിരിയും കരച്ചിലും ഒന്നിച്ചു വന്ന നിമിഷങ്ങൾ... കടപ്പാട് നിറഞ്ഞ നിമിഷങ്ങൾ.. നന്ദി അമ്മേ.."- മംമ്ത മോഹൻദാസ് കുറിച്ചു 2009 ലാണ് മംമ്തയ്ക്ക് കാൻസർ രോഗബാധ സ്ഥിരീകരിക്കുന്നത്. Content Highlights:Mamtha Mohandas About neil shankars mother Cancer Treatment
from movies and music rss https://ift.tt/2zsVnXy
via
IFTTT
No comments:
Post a Comment