Friday, August 30, 2019

'ജയ്സണ് ദേഷ്യം തോന്നണമെങ്കില്‍ രവി അല്പം ഓവറായിരിക്കണം'

വലിയ വിജയം നേടുന്ന ചെറുസിനിമകളുടെ പട്ടികയിലേക്ക് തണ്ണീർമത്തൻ ദിനങ്ങളും. ഈ ഓണക്കാലത്തും തണ്ണീർമത്തൻ പകരുന്ന മധുരം തിയേറ്ററുകളിൽ നിറയുകയാണ്. പുതു സംവിധായകനും അഭിനേതാക്കളുമെല്ലാം അണിനിരന്ന ചിത്രം ബോക്സ് ഓഫീസിൽ അമ്പരപ്പിക്കുന്ന നേട്ടമാണ് കൊയ്തത്. ഏറ്റവുമൊടുവിൽ അണിയറയിൽനിന്നുവരുന്ന വാർത്തകൾ നോക്കിയാൽ തണ്ണീർമത്തൻദിനങ്ങൾ 50 കോടി ക്ലബ്ബിലേക്ക് കടക്കുകയാണ്. ആദ്യ സിനിമതന്നെ ഇത്തരത്തിലൊരു വിജയം സ്വന്തമാക്കുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ല. ശരിക്കും പകച്ചുപോയി. സന്തോഷം വാക്കുകളിൽ ഒതുക്കാനാകില്ല. ഓണച്ചിത്രങ്ങളോട് മുട്ടാനൊന്നും തണ്ണീർമത്തൻദിനങ്ങൾക്ക് പറ്റില്ല. കാരണം മിക്കവരും സിനിമ ഇതിനോടകം കണ്ടുകഴിഞ്ഞു. വീണ്ടും കാണുന്നവരാണ് ഇപ്പോൾ സിനിമയെ തിയേറ്ററുകളിൽ സജീവമാക്കുന്നത്. 13 തവണ സിനിമ കണ്ട് എന്നെ ഒരു പയ്യൻ വിളിച്ചിരുന്നു. അനശ്വര രാജൻ, ഗിരീഷ് എ.ഡി, മാത്യു തോമസ് നടനായി വരുമ്പോൾ ആ മേഖലയിൽ മാത്രം ശ്രദ്ധ ചെലുത്തുന്ന ഒരാളാണ് വിനീത് ശ്രീനിവാസൻ. അദ്ദേഹം സിനിമയുടെ മറ്റുകാര്യങ്ങളിൽ ഇടപെടാൻ താത്പര്യപ്പെടുന്ന ഒരാളല്ല. ആദ്യ വായനയിൽത്തന്നെ തിരക്കഥ അദ്ദേഹത്തിന് ഇഷ്ടമായി. എന്നാൽ അതിൽ ഇടപെടലുകൾ ഒന്നും നടത്തിയില്ല. അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്റെതായ ഇംപ്രവൈസേഷൻസ് സിനിമയിൽ കൊണ്ടുവന്നിട്ടുണ്ട്. വളരെ പ്രൊഫഷണലായിട്ടുള്ള വ്യക്തിയാണ് വിനീതേട്ടൻ സംവിധായകൻ എ.ഡി. ഗിരീഷ് പറഞ്ഞു. ചിത്രത്തിലെ രവി പദ്മനാഭൻ ഒരു വ്യക്തിയല്ല. പലരുടെയും ജീവിതത്തിൽനിന്നും കണ്ട കാര്യങ്ങൾ കൂട്ടിച്ചേർത്തുണ്ടാക്കിയ ഒരു കാരിക്കേച്ചർ മാത്രമാണ്.. എവിടെയും മുൻപന്തിയിൽ നിൽക്കാൻ, ആളുകളുടെ ശ്രദ്ധയിൽപ്പെടാൻ എന്ത് കോമാളിത്തരവും കാണിക്കുന്ന ഒരു കൂട്ടം ആളുകളുടെ പ്രതിനിധിയാണ് രവി. ഓർമവെച്ച കാലംതൊട്ട് അത്തരത്തിലുള്ള പലരെയും ഞാൻ കണ്ടിട്ടുണ്ട്. കല്യാണവീടുകളിലും സ്കൂളുകളിലും പൊതുചടങ്ങുകളിലുമെല്ലാം ഇത്തരത്തിലുള്ള നിരവധിപേരെ കാണാനാകും. സിനിമയിൽ രവി കുറച്ച് ഓവറാണ് എന്നൊരഭിപ്രായം പരക്കെയുണ്ട്. അത് വിനീതേട്ടൻ ഓവറായി അഭിനയിച്ചതല്ല. മറിച്ച് ആ ക്യാരക്ടർ അങ്ങനെയാണ്. നായകനായ ജെയ്സണ് ദേഷ്യം തോന്നണമെങ്കിൽ രവി അല്പം ഓവറായിരിക്കണം. അല്ലെങ്കിൽ ജെയ്സണ് എന്തെങ്കിലും പ്രശ്നമുണ്ടന്ന് നമുക്ക് തോന്നും. ഗിരീഷ് വിശദീകരിച്ചു. ആദ്യസിനിമയുടെ വിജയം ആഘോഷിക്കുമ്പോൾതന്നെ അടുത്ത സിനിമയെക്കുറിച്ച് ഗിരീഷും സംഘവും ആലോചിക്കുകയാണ്. ഒന്നുരണ്ട് കഥകൾ മനസ്സിലുണ്ട്. അതിലേത് സിനിമയാക്കണം എന്ന ആശയക്കുഴപ്പത്തിലാണിപ്പോൾ ഗീരീഷ് പറഞ്ഞു. Content Highlights:Thanneer Mathan Dinangal, Vineeth Sreenivasan character, criticism, Director AD Gireesh, talks about success of movie

from movies and music rss https://ift.tt/2HBy6qO
via IFTTT

No comments:

Post a Comment