ബാഹുബലിക്ക് മുമ്പും ബാഹുബലിക്ക് ശേഷവും.നടൻ പ്രഭാസിന്റെ കരിയറിനെ രണ്ട് അധ്യായങ്ങളായി തിരിക്കാം. അല്ലു അർജുൻ, രാം ചരൺ തുടങ്ങിയ തെലുങ്കു നായകർക്കു പിന്നാലെ, കേരളത്തിലെ വിപണി പ്രഭാസിന് വേണ്ടി മലർക്കെ തുറന്നത് രാജമൗലി ഒരുക്കിയ ബാഹുബലിക്ക്ശേഷമാണ്. അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ സൗഹോ എന്ന ചിത്രത്തെ വരവേറ്റത്. 380 കോടി ചെലവിൽ രണ്ടര വർഷമെടുത്ത് ഏഴ് രാജ്യങ്ങളിലായി ചിത്രീകരിച്ച സിനിമ.ശ്രദ്ധ കപൂർ, നീൽ നിതിൻ മുകേഷ്, മഹേഷ് മഞ്ചരേക്കർ, ജാക്കി ഷ്റോഫ്, ചങ്കി പാണ്ഡേ, മന്ദിര ബേദി, അരുൺ വിജയ്, മലയാളി താരങ്ങളായ ലാൽ, ദേവൻ എന്നിങ്ങനെ വലിയ താരനിര, കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ ദൃശ്യങ്ങൾ. ഇവയെല്ലാം സഹോയ്ക്ക് വലിയ ഹൈപ്പ് നൽകിയ ഘടകങ്ങളായിരുന്നു. പബ്ലിസിറ്റി മെറ്റീരിയലുകൾ നൽകിയ സൂചന പോലെ തന്നെ വമ്പൻ കാൻവാസിൽ ആരാധകരെ മാത്രം ലക്ഷ്യം വച്ചുകൊണ്ടാണ് സൂജീത്ത് റെഡ്ഡി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കാലാകാലങ്ങളായി പ്രേക്ഷകർ കണ്ടു ശീലിച്ചകള്ളൻ - പോലീസ് കളിയാണ് സാഹോയുടെ പ്രമേയം. എന്നാൽ കള്ളൻ - പോലീസ് കളി മാത്രമല്ല, ഇതിനെ ക്രിമിനൽ സിൻഡിക്കേറ്റുകൾ തമ്മിലുള്ള അധികാര വടംവലിയുടെ പശ്ചാത്തലത്തിലേക്ക് വേരു പറിച്ചു നട്ടിരിക്കുകയാണ് സംവിധായകൻ. അന്താരാഷ്ട്ര വിപണിയിലെ ഭീമനായ റോയ് ഗ്രൂപ്പിന്റെ തലവൻ റോയിയിൽ (ജാക്കി ഷ്റോഫ്) നിന്നാണ് ചിത്രം തുടങ്ങുന്നത്. ഒരു ഇന്റലിജൻൻസ് അണ്ടർ കവർ പോലീസ് ഓഫീസറായാണ് പ്രഭാസ് അവതരിപ്പിക്കുന്ന അശോക് ചക്രവർത്തി എന്ന കഥാപാത്രത്തിന്റെ രംഗപ്രവേശം. നഗരത്തിൽ നടന്ന ഒരു വലിയ സ്വർണ കൊള്ളയുടെ അന്വേഷണവുമായി ബന്ധപ്പെട്ട കേസിന്റെ ചുമതല അയാളെ എൽപ്പിക്കുന്നു. ഒരു പോലീസ് ഓഫീസറുടെ മാനറിസമൊന്നുമില്ലാത്ത അശോക് തുടക്കത്തിൽ തന്നെ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്നുണ്ട്. കേസന്വേഷണത്തിൽ അശോകിനെ സഹായിക്കാൻ എത്തുന്ന വനിത പോലീസ് ഓഫീസർ അമൃത നായരുടെ വേഷത്തിലാണ് ശ്രദ്ധ കപൂർ എത്തുന്നത്. അശോകിന് അമൃതയിൽ തുടക്കം തന്നെ താൽപര്യം ജനിക്കുന്നു. കേസന്വേഷണം പുരോഗമിക്കുന്നതിനിടെ അശോക് അമൃതയുമായിപ്രണയത്തിലാകുകയും അതോടൊപ്പം മോഷ്ടാവിനെ കണ്ടെത്തുകയും ചെയ്യുന്നതോടെ ചിത്രത്തിന്റെ ഗതി മാറുകയാണ്. ശക്തമായ തിരക്കഥയുടെ അഭാവം ചിത്രത്തിലുടനീളം കല്ലുകടി സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടു രണ്ടാം പകുതിക്ക് ശേഷം പ്രേക്ഷകരിൽ വലിയ ആശയകുഴപ്പം സൃഷ്ടിക്കുന്നുണ്ട്. അമാനുഷികനായ നായക കഥാപാത്രത്തെ പ്രേക്ഷകർ ആദ്യമായല്ല കാണുന്നത്. എന്നാൽ വലിയ ഉത്തരവാദിത്തത്തോടെ ഒരുക്കുന്ന ഒരു സിനിമയിൽ ഇത്രമാത്രം അമാനുഷികതയുടെ എലമെന്റുകളെ ആഘോഷിക്കേണ്ടതുണ്ടോ എന്ന ചോദ്യം ഒരു ശരാശരി പ്രേക്ഷകന്റെ യുക്തിയിൽ പിറന്നാൽ അതിനെ കുറ്റം പറയാൻ സാധിക്കുകയില്ല. മനോഹരമായ ദൃശ്യങ്ങൾ സമ്മാനിക്കുക എന്നതിനപ്പുറം കാതുകൾക്ക് ഇമ്പം നൽകുന്നതിൽ ചിത്രത്തിലെ ഗാനരംഗങ്ങൾക്ക് വലിയ റോളൊന്നുമില്ലായിരുന്നു. പ്രഭാസും ശ്രദ്ധയും ഒരുമിച്ചുള്ള പ്രണയഗാനങ്ങളും ജാക്വിലിൻ ഫെർണാണ്ടസിന്റെ ഐറ്റം നമ്പറുമൊന്നും തിയേറ്ററിൽ വലിയ ഓളം സൃഷ്ടിച്ചില്ല. ഗാനരംഗങ്ങൾ പലതും അനവസരത്തിലാണോ എന്ന് തോന്നിപ്പോയി. അതേസമയം ജിബ്രാൻ നൽകിയ പാശ്ചാത്തല സംഗീതം സിനിമയോട് ചേർന്ന് നിൽക്കുന്നതായിരുന്നു. ഇംപോസിബിൾ തുടങ്ങിയ ഹോളിവുഡ് സിനിമകളിലെ ആക്ഷനൊരുക്കിയ കെന്നി ബെയ്റ്റ്സാണ് സാഹോയിലും ആക്ഷൻ ഡയറക്ടർ. ആക്ഷൻ രംഗങ്ങളിലെ പ്രഭാസിന്റെയും മറ്റു താരങ്ങളുടെയും അസാധാരണ പാടവം പുറത്തെടുക്കാൻ കെന്നി ബെയ്റ്റ്സിന് കഴിഞ്ഞിട്ടുണ്ട്. അതുപോലെ ട്രക്ക്, കാർ, ബൈക്ക് ചേസിങ്ങ് രംഗങ്ങളിലെ ചടുലതയും അത്യുഗ്രൻ ആക്ഷൻ രംഗങ്ങളും ത്രില്ലിങ് ട്വിസ്റ്റുകളും രസിപ്പിക്കുന്നവയാണ്. ബാഹുബലി പ്രഭാസിന് നൽകിയ ആക്ഷൻ ഹീറോ പരിവേഷം പൂർണ്ണമായും ഉപയോഗപ്പെടുത്താനുള്ള സുജീത്തിന്റെ ഒരു ഉദ്യമമായിരുന്നു സാഹോ. അതുകൊണ്ടു തന്നെ തട്ടുപൊളിപ്പൻ തെലുങ്ക് ആക്ഷൻ സിനിമകളുടെയും പ്രഭാസിന്റെയും ആരാധകർക്ക് സാഹോയ്ക്ക് ടിക്കറ്റെടുക്കാം. Content Highlights:Saaho Teleugu Movie Review, Prabhas, shraddha kapoor, Jackieshroff Mandira Bedi, Lal, Devan, Arun Vijay, Chunky Pandey, Mahesh Manjrekar
from movies and music rss https://ift.tt/2ZyIRW1
via
IFTTT
No comments:
Post a Comment