കാലം മായ്ക്കാത്ത പകയുടെയും പ്രണയത്തിന്റെയും കഥ പറഞ്ഞ ചിത്രമാണ് മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള. ഇന്ദ്രൻസ് നായകനായ ചിത്രം ഷാനു സമദാണ് സംവിധാനംചെയ്തത്. സിനിമയിൽ ഇന്ദ്രൻസ് അവതരിപ്പിച്ച കുഞ്ഞബ്ദുള്ളയുടെ ബാല്യകാലമവതരിപ്പിച്ച് ശ്രദ്ധേയനാകുകയാണ് അമർദേവ്. പ്രതിനായക ഇമേജോടുകൂടിയ കഥാപാത്രത്തെ തനിമയോടെ അവതരിപ്പിക്കാൻ അമർദേവിന് കഴിഞ്ഞു. അമർദേവിന്റെ പ്രകടനം ഇതിനോടകം നിരൂപകപ്രശംസ നേടിക്കഴിഞ്ഞു. കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളിൽ പ്ലസ്ടുവിദ്യാർഥിയായ അമർ യാദൃച്ഛികമായാണ് സിനിമയിലെത്തിയത്. അഭിനയപാരമ്പര്യമില്ലാത്ത കുടുംബത്തിൽനിന്നാണ് ഞാൻ സിനിമയിൽ വന്നത്. ഫോട്ടോഗ്രാഫറായ അച്ഛൻ ഫെയ്സ്ബുക്കിൽ പോസ്റ്റ്ചെയ്ത ഫോട്ടോ കണ്ട് സംവിധായകൻ ഷാനു സമദും പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയും സമീപിക്കുകയായിരുന്നു. അതിനുശേഷം ഓഡിഷൻ നടത്തി. അടുത്തദിവസംതന്നെ ഷൂട്ടിങ്ങിന് വിളിച്ചു അഭിനയിക്കാൻ എത്തിയപ്പോഴാണ് കഥാപാത്രത്തിന്റെ വലുപ്പം മനസ്സിലായത്. ക്യാമറയ്ക്ക് മുന്നിൽ നിന്ന് മുൻ പരിചയമില്ലായിരുന്നു,സംവിധായകൻ പറഞ്ഞതുപോലെ ചെയ്യുകയായിരുന്നു. സിനിമ റിലീസ്ചെയ്യുമ്പോൾകഥാപാത്രം എങ്ങിനെ വരുമെന്നാലോചിച്ച് ടെൻഷനുണ്ടായിരുന്നു. ചിത്രം കണ്ട് സുഹൃത്തുക്കളും സിനിമാപ്രവർത്തകരും വളരെ നന്നായെന്ന് വിളിച്ച് പറയുമ്പോൾ സന്തോഷം തോന്നുന്നു. അവസരം കിട്ടിയാൽ ഇനിയും നല്ല ചിത്രങ്ങളുടെ ഭാഗമാകാനാണ് മോഹം. അമർദേവ് പറഞ്ഞു. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ വി.പി. പ്രവീൺകുമാറിന്റെയും വിദ്യയുടെയും മകനാണ് അമർദേവ്. Content Highlights :actor Amar dev in Mohabathin Kunjabdulla movie Indrans Balu Varghese
from movies and music rss https://ift.tt/2Lni05d
via
IFTTT
No comments:
Post a Comment