Saturday, August 31, 2019

' ഒരു തമാശയ്ക്ക് വേണ്ടി ചെയ്തതാണ്, ജയേട്ടന്റെ പ്രതികരണം എന്നെ ഞെട്ടിച്ചു'

ജന്മദിനത്തിൽ സർപ്രൈസ് വിഡിയോ ഒരുക്കിയ ആരാധകന് ഉഗ്രൻ സർപ്രൈസ് തിരിച്ചു നൽകി നടൻ ജയസൂര്യ. ജയസൂര്യയുടെ സിനിമയിലെയും അഭിമുഖങ്ങളുടെയും രംഗങ്ങൾ കോർത്തിണക്കി മാഷപ്പ് വിഡിയോ ഒരുക്കിയ യുവ എഡിറ്റർ ലിന്റൊ കുര്യനെ സിനിമയിലേക്ക് ക്ഷണിച്ചാണ് അദ്ദേഹം ഞെട്ടിച്ചത്. താരത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ലിന്റൊ ഒരുക്കിയ മാഷപ്പ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇത്രയും ഗംഭീരമായ പിറന്നാൾ സമ്മാനം നൽകിയതിന് ഒരുപാടു നന്ദി, എന്നു കുറച്ചുകൊണ്ട് ജയസൂര്യ മാഷപ്പ് വിഡിയോ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചു. ലിന്റോയെ അഭിനന്ദിച്ച് ഒട്ടനവധിയാളുകളാണ് രംഗത്ത് വന്നത്. ജയസൂര്യ വിളിച്ചത് തനിക്കിപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് ലിന്റോ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. ഞാൻ ജയസൂര്യയുടെ ആരാധകനാണ്. എല്ലാ നടൻമാരുടെയും മാഷപ്പ് വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്. ഒരിക്കൽ ജയേട്ടന്റെ മകൻ അദ്വൈത് എനിക്ക് ഒരു മെസേജ് അയച്ചു. എന്റെ വീഡിയോസ് കാണാറുണ്ട്. നല്ലതാണെന്ന് ആ കുട്ടി പറഞ്ഞു. അപ്പോഴാണ് ജയേട്ടന്റെ പിറന്നാളിന്റെ കാര്യം ഞാൻ ഓർക്കുന്നത്. ഒരു വീഡിയോ ചെയ്ത് അയച്ചു തന്നാൽ ജയേട്ടനെ കാണിക്കുമോഎന്ന് അദ്വൈതിനോട് ചോദിച്ചു. അങ്ങനെയാണ് വീഡിയോ ജയേട്ടൻ കാണുന്നത്. ഒരു തമാശയ്ക്ക് വേണ്ടിയാണ് ചെയ്തത്. ജയേട്ടൻ അത് കാണുമെന്നും ഷെയർ ചെയ്യുമെന്നും ഞാൻ കരുതിയില്ല. അദ്ദേഹത്തിന്റെ പ്രതികരണം എന്നെ ഞെട്ടിച്ചു കളഞ്ഞു. ഞാനിപ്പോൾ മുംബൈയിലാണുള്ളത്. നാട്ടിലെത്തിയാൽ നേരിൽ കാണാണമെന്ന് അദ്ദേഹം പറഞ്ഞു. എനിക്കിപ്പോഴും വിശ്വസിക്കാനാകുന്നില്ല- ലിന്റോ പറഞ്ഞു. Content Highlights:Jayasurya birthday actorinvites young editor Linto kurien to Cinema, who made mashup video

from movies and music rss https://ift.tt/2LdRqwg
via IFTTT

No comments:

Post a Comment