മലയാളിയുടെ സിനിമാ ആസ്വാദനത്തെ ഗന്ധർവ്വനിലൂടെ ഫാന്റസിയുടെ ലോകത്തേക്കെത്തിച്ച സിനിമയായിരുന്നു ഞാൻ ഗന്ധർവ്വൻ. മലയാളിയുടെ മനസ്സിൽ പ്രണയത്തിന്റെ പുതിയ അധ്യായം കുറിച്ചിട്ട പത്മരാജൻ ചിത്രം. നിതീഷ് ഭരദ്വാജ് സുന്ദരനായ ഗന്ധർവ്വന് ഇന്നും ആരാധകരുണ്ട്. അതിലൊരാളാണ് നടി ശാലിൻ സോയ. ഞാൻ ഗന്ധർവ്വൻ ചിത്രീകരിച്ച വീടിന് മുന്നിൽ നിന്നുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് ശാലിൻ ഇങ്ങനെക്കുറിച്ചു. ഷൂട്ടിങ്ങിന് പോകുമ്പോൾ മിക്ക ദിവസവും ഞാൻ ഈ വീടിനു മുന്നിലൂടെ കടന്നു പോകാറുണ്ട്. വളരെ പരിചയം തോന്നി. എന്നാൽ എങ്ങനെ എന്ന് മാത്രം അറിയില്ല . സുഹൃത്തുക്കളുടെ വീടാണോ എന്നൊക്കെ ആലോചിച്ചു. അപ്പോളാണ് ഒരു സുഹൃത്ത് പറഞ്ഞത്, ഇത് ഞാൻ ഗന്ധർവ്വൻ ഷൂട്ട് ചെയ്ത വീടാണ്. പെട്ടെന്ന് തന്നെ കാർ നിർത്തി ഗേറ്റ് തുറന്ന് അകത്തേക്ക് കയറി. ചിത്രവും പകർത്തി. ഒരു നായ കുരച്ചുകൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു.. അത് എനിക്ക് വേണ്ടിയായിരുന്നു ഗന്ധർവന് വേണ്ടിയായിരുന്നോ എനിക്ക് അറിയില്ല- ശാലിൻ കുറിച്ചു. Content Highlights:actor shaalin zoya Instagram post, Njan Gandharvan Movie, house, Padmarajan
from movies and music rss https://ift.tt/30wJuMb
via
IFTTT
No comments:
Post a Comment