മലയാള ടെലിവിഷൻ രംഗത്ത് ധാരാളം ആരാധകരുള്ള താരങ്ങളാണ് അമ്പിളിദേവിയും ഭർത്താവ് ആദിത്യനും. ഇരുവരും അടുത്തിടെയാണ് വിവാഹിതരായത്. കഴിഞ്ഞ വെള്ളിയാഴ്ച ആദിത്യന്റെ പിറന്നാളായിരുന്നു. ജൻമദിനാശംസകൾ നേർന്ന്അമ്പിളി പങ്കുവച്ച് ഒരു ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. പിറന്നാളിന് സ്നേഹ ചുംബനമാണ്അമ്പിളി ആദിത്യന് നൽകിയിരിക്കുന്നത്. എന്റെ കയ്യിൽ ഇതിലും വലുതായി ഒന്നുമില്ല എന്ന് ആദിത്യനുമായുള്ള ചിത്രത്തിനൊപ്പം അമ്പിളി ദേവി ഫെയ്സ്ബുക്കിൽകുറിച്ചു. അമ്പിളിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ..... ചേട്ടന്റെ ഒപ്പമുള്ള ഒന്നാമത്തെ ജന്മനാൾ. ഒന്നാം ഓണം ഉത്രാടമാണ് ചേട്ടൻ ജനിച്ചത് പക്ഷെ ഡേറ്റ് ഓഫ് ബർത്ത് ഇന്നാണ്. സമ്മാനമായി കൊടുക്കാൻ എന്റെ കയ്യിൽ ഇതിലും വലുതായി ഒന്നുമില്ല- അമ്പിളി കുറിച്ചു. അമ്പിളിയും ആദിത്യനും ഒരുമിച്ചാഘോഷിച്ച ആദ്യ ജൻമദിനമായിരുന്നു ഇത്. ഇനിയും ഒരുപാട് പിറന്നാളുകൾ ഒരുമിച്ചാഘോഷിക്കാൻ സാധിക്കട്ടെ എന്ന് ആരാധകർ കുറിച്ചു. Content Highlights:Ambili devi birthday wishes to husband Adithyan jayan after marriage celebrate together Television
from movies and music rss https://ift.tt/2MCA0vt
via
IFTTT
No comments:
Post a Comment