ആസിഡ് ആക്രമണത്തെ അതിജീവിച്ച പെൺകുട്ടിയുടെ കഥ പറയുന്ന ഉയരെ എന്ന ചിത്രത്തിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി. ആസിഡ് ആക്രമണമേറ്റിട്ടിട്ടും നായികയുടെ ബാഹ്യസൗന്ദര്യത്തെ നിലനിർത്താൻ സിനിമയുടെ അണിയറ പ്രവർത്തകർ ശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ച് രംഗത്ത് വന്നത്. തുടർന്ന് അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധി പേർ രംഗത്തെത്തി. ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം ആസിഡ് ആക്രമണത്തിനു ശേഷവും നായികയെ കാണാൻ നല്ല ഭംഗിയുണ്ട്... എന്നാൽ ആ സിനിമയിലെ തന്നെ ആസിഡ് ആക്രമണ അതിജീവന കേന്ദ്രത്തിലെ മറ്റു പെൺകുട്ടികൾക്കൊന്നും ആ ഭംഗിയില്ലാ.. (ജീവിത യാഥാർത്ഥ്യങ്ങളാണെന്ന് തോന്നുന്നു.)... സൗന്ദര്യം ഒന്നുമല്ലാ കഴിവാണ് പ്രധാനം എന്ന് പറയുന്ന സിനിമയിൽ പോലും നായികയുടെ സൗന്ദര്യം നിലനിർത്താനുള്ള ആ കച്ചവട ബുദ്ധിക്കു മുന്നിൽ കൈയ്യടിച്ചേ പറ്റു.... ഇടതു ഭാഗവും വലതു ഭാഗവും കൃത്യമായി അളന്നു മുറിച്ചുള്ള ആസിഡ് ആക്രമണം... എത്ര മനോഹരമാണത്.. (ഇതൊക്കെ കാണുമ്പോഴാണ് സങ്കേതികത ഇത്രയൊന്നും വളരാത്ത കാലത്തുള്ള സൂര്യമാനസത്തിന്റെ സംവിധായകൻ വിജി തമ്പി സാറിനൊരു ഉമ്മ കൊടുക്കാൻ തോന്നുന്നത്)..ഇത്തരം സിനിമകൾ ഒരു പാട് ഫെസ്റ്റിവലുകൾ ഇനിയും കയറി ഇറങ്ങുതോറും നല്ല ആസിഡ് ഏറുക്കാരെ തേടി പുറം രജ്യങ്ങളിൽ നിന്ന് ആളു വരുമോ എന്നാണെന്റെ പേടി.... പാർവതി പ്രധാനവേഷത്തിൽ എത്തിയ ഉയരെ മികച്ച പ്രദർശന വിജയം കൈവരിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്ത ചിത്രമാണ്. മനു അശോകനാണ് ചിത്രം സംവിധാനം ചെയ്തത്. ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. Content Highlights:Actor Hareesh Peradi criticizes Uyare Movie, parvathys Look, after acid attack, Manu Ashokan, Tovino Thomas, Asif Ali
from movies and music rss https://ift.tt/2MzfHPE
via
IFTTT
No comments:
Post a Comment