നടിയും കോൺഗ്രസ് നേതാവും മുൻ എം.പിയുമായ ദിവ്യ സ്പന്ദന വിവാഹിതയായെന്ന് റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. പോർച്ചുഗീസ് പൗരനും വ്യവസായിയുമായ റാഫേലുമായുള്ള ദിവ്യയുടെ വിവാഹം കഴിഞ്ഞുവെന്നായിരുന്നു റിപ്പോർട്ടുകൾ. ദുബായിൽവച്ച് ഇരുവരും വിവാഹിതരായെന്നും വാർത്തകൾ ഉണ്ടായിരുന്നു. തുടർന്ന് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ദിവ്യയുടെ അമ്മ രഞ്ജിത.ദിവ്യയുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മാതാവ് പറഞ്ഞു. ദിവ്യ വിവാഹത്തിന് തയ്യാറായിട്ടില്ല. അവൾ വിവാഹം ചെയ്യുന്നുവെങ്കിൽ ഒരിക്കലും അത് രഹസ്യമാക്കി വയ്ക്കില്ല. എല്ലാവരെയും അറിയിക്കുന്നതായിരിക്കും. ദയവായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്- രഞ്ജിത പറഞ്ഞു. രമ്യയും റാഫേലുമായുള്ള ബന്ധം വേർപിരിഞ്ഞുവെന്നും ദിവ്യയുടെ അമ്മ വ്യക്തമാക്കി.റാഫേലും ദിവ്യയും വേർപിരിഞ്ഞു. ഇരുവരും അവരുടേതായ ജോലികളുമായി തിരക്കിലായപ്പോൾ ബന്ധത്തെ ബാധിച്ചു. ദിവ്യ പോർച്ചുഗലിൽ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ വേർപിരിയാൻ തീരുമാനിച്ചു. എന്നിരുന്നാലും അവർ സുഹൃത്തുക്കളായി തുടരും- രഞ്ജിത കൂട്ടിച്ചേർത്തു. അഭിനയം അവസാനിപ്പിച്ച് രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിക്കുകയാണ് ദിവ്യയിപ്പോൾ. 2011 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലൂടെ രാഷ്ട്രീയത്തിലെത്തിയ ദിവ്യ 2013 ൽ കർണ്ണാടകയിലെ മാണ്ഡ്യ ലോകസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. പതിനഞ്ചാം ലോകസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. Content Highlights:Divya Spandana marry her boyfriend secretly in Dubai mother clarifies politician actress
from movies and music rss https://ift.tt/2MxVAkE
via
IFTTT
No comments:
Post a Comment