വെട്രിമാരൻ-ധനുഷ് ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അസുരൻ. മഞ്ജു വാര്യർ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രവുമാണിത്. അസുരന്റെ ഏറ്റവും പുതിയ പോസ്റ്ററുകളാണ് ഇപ്പോൾ സോഷ്യൽമീഡിയ കീഴടക്കുന്നത്. ധനുഷിന്റെ രണ്ടു വ്യത്യസ്ത ഭാവങ്ങളാണ് പോസ്റ്ററുകളിൽ. ഒന്നിൽ ശാന്തനും രണ്ടാമത്തേതിൽ ഷർട്ടിലും ചോരത്തുള്ളികളുമായി ചോരപുരണ്ട കത്തിയുമേന്തിയാണ് ധനുഷ് പ്രത്യക്ഷപ്പെടുന്നത്. അച്ഛനും മകനുമായി ഡബിൾറോളിലാണ് ധനുഷ് ഈ ആക്ഷൻ ഡ്രാമാ ചിത്രത്തിൽ അഭിനയിക്കുന്നത്. തമിഴ് നോവലിസ്റ്റ് പൂമണി രചിച്ച വെക്കൈ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. മഞ്ജു വാര്യരും ഫേസ്ബുക്കിലൂടെ പോസ്റ്ററുകൾ ഷെയർ ചെയ്തിട്ടുണ്ട്. മഞ്ജുവിന്റേത് പ്രധാന കഥാപാത്രമാണെന്ന് ധനുഷ് നേരത്തെ അറിയിച്ചിരുന്നു. ബാലാജി ശക്തിവേൽ, പ്രകാശ് രാജ്, പശുപതി, സുബ്രമണ്യ ശിവ, പവൻ, യോഗി ബാബു, ആടുകളം നരൻ, തലൈവാസൽ വിജയ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. വേൽരാജ് ആണ് ഛായാഗ്രഹണം. ഒക്ടോബർ നാലിന് ചിത്രം റിലീസ് ചെയ്യും. സാമൂഹിക വ്യവസ്ഥയോട് കലഹിക്കുന്ന കാമ്പുള്ള സിനിമകൾ സമ്മാനിച്ച വെട്രിമാരൻ-ധനുഷ് ടീം ഒരിക്കൽ കൂടി ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമാണ്. ധനുഷിന് ദേശീയ അവാർഡ് നേടിക്കൊടുത്ത ആടുകളം സംവിധാനം ചെയ്തതും വെട്രിമാരനായിരുന്നു. എ.ആർ റഹ്മാന്റെ അനന്തിരവനും സംഗീത സംവിധായകനുമായ ജി.വി പ്രകാശ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. വെട്രിമാരൻ-ധനുഷ് കൂട്ടുകെട്ടിൽ പിറക്കുന്ന ഒരു ചിത്രത്തിലേക്ക് വീണ്ടുമൊന്നിക്കുകയാണ് ജി.വി പ്രകാശ്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ്. തനുവാണ് അസുരൻ നിർമിക്കുന്നത്. Content Highlights :dhanush vetrimaran asuran movie poster manju warrier
from movies and music rss https://ift.tt/2TVkSdn
via
IFTTT
No comments:
Post a Comment