Thursday, August 22, 2019

പാകിസ്താനില്‍ പാട്ടുപാടിയതില്‍ മാപ്പുപറഞ്ഞു; മിക സിങ്ങിന്റെ വിലക്കുനീക്കി

മുംബൈ: ഗായകൻ മിക സിങ്ങിനുമേൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് സിനിമാ സംഘടനകൾ പിൻവലിച്ചു. പാകിസ്താനിൽ സംഗീതപരിപാടി അവതരിപ്പിച്ചതിൽ ഗായകൻ മാപ്പുപറഞ്ഞതിനെത്തുടർന്നാണിത്. കറാച്ചിയിൽ, മുൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫിന്റെ ഒരു ബന്ധുവിന്റെ കല്യാണച്ചടങ്ങിലാണ് മിക സിങ് പാട്ടുപാടിയത്. കശ്മീരിനെച്ചൊല്ലി ഇന്ത്യയും പാകിസ്താനും തമ്മിൽ സംഘർഷം നിലനിൽക്കുന്ന സമയത്ത് ഗായകൻ കറാച്ചിയിൽ പാട്ടുപാടാൻ പോയത് വ്യാപക വിമർശനത്തിന് വഴിവെച്ചു. ഇതേത്തുടർന്നാണ് ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ, ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് തുടങ്ങിയ സംഘടനകൾ മിക സിങ്ങിന് വിലക്കേർപ്പെടുത്തിയത്. ഇനിയൊരിക്കലും പാകിസ്താനിൽ സംഗീതപരിപാടി അവതരിപ്പിക്കില്ലെന്ന് ബുധനാഴ്ച മുംബൈയിൽ പത്രസമ്മേളനത്തിൽ മിക സിങ് പറഞ്ഞു. സംഘർഷം നിലനിൽക്കുന്ന സമയത്ത് പാകിസ്താനിൽ പോയത് തെറ്റായിപ്പോയെന്ന് അദ്ദേഹം സമ്മതിച്ചു. വളരെ നേരത്തേ ഏറ്റ പരിപാടിയായിരുന്നു ഇതെന്നും ചടങ്ങ് കശ്മീരിലെ പ്രശ്നങ്ങളുടെ സമയത്തായത് യാദൃച്ഛികമാണെന്നും അദ്ദേഹം പറഞ്ഞു. Content Highlights : singer Mika Singh apologize for singing in pakisthan, ban was removed

from movies and music rss https://ift.tt/2zi4zOk
via IFTTT

No comments:

Post a Comment