കോടതി സമക്ഷം ബാലൻ വക്കീൽ കണ്ടവർക്കാർക്കും ചിത്രത്തിലെ ബാബുവേട്ടാ എന്ന ഗാനം മറക്കാനാവില്ല. കുസൃതി നിറഞ്ഞ ചിരിയും ചുറുചുറുക്കുള്ള അഭിനയവുമാണ് നേഹയെന്ന നടിയെ ശ്രദ്ധേയമാക്കിയത്. പ്രിയപ്പെട്ടവന്റെ അകാല വിയോഗത്തിലും തളരാതെ അമ്മയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു നേഹ. അങ്ങനെ കാത്തിരിപ്പിനൊടുവിൽ നേഹയ്ക്ക് കൂട്ടായി ഒരു ആൺ കുഞ്ഞു പിറന്നു. അതും ഭർത്താവിന്റെ ജന്മദിനത്തിൽ തന്നെ. ഇൻസ്റ്റാഗ്രാമിലൂടെയാണ് നേഹ ആ വാർത്ത ആരാധകരുമായി പങ്കുവച്ചത്. കഴിഞ്ഞ ജനുവരി 11നാണ് നേഹയുടെ ഭർത്താവ് മരണപ്പെടുന്നത്. ഒരു മാസത്തിനു ശേഷം നടി തന്നെ ഇൻസ്റ്റാഗ്രാമിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചിരുന്നു. ഹൃദയത്തിൽ താങ്ങാനാവാത്ത മുറിവേൽപിച്ച് എന്റെ പ്രിയപ്പെട്ടവൻ എന്നെ വിട്ടു പോയി. പിരിയാത്ത മനസുമായി പതിനഞ്ചു വർഷം സന്തോഷത്തിലും സങ്കടത്തിലും ഞങ്ങൾ ഒന്നിച്ചായിരുന്നു. ഇപ്പോൾ തോന്നുന്ന ഈ ശൂന്യത നിർവചിക്കാനാവാത്തതാണ്. ഈ വേദനയിലും എനിക്കു കരുത്തു നൽകിയ എന്നെ സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ടവർക്ക് ഹൃദ്യമായ നന്ദി.. ഈ സ്നേഹമാണ് ഇപ്പോൾ എന്നെ മുന്നോട്ടു നയിക്കുന്നത്. ഭർത്താവിന്റെ വിയോഗത്തെക്കുറിച്ചുള്ള നേഹയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇങ്ങനെയായിരുന്നു. ഭർത്താവിന്റെ വിയോഗത്തിന് ശേഷമാണ് തനിക്കുള്ളിൽ ഒരു ജീവൻ തുടിക്കുന്നുവെന്ന വിവരം നേഹ അറിഞ്ഞത്. ഈസ്റ്റർ ദിനത്തിലാണ് താൻ ഗർഭിണിയാണെന്ന വാർത്ത നേഹ ചിത്രങ്ങളിലൂടെ പുറത്തു വിട്ടിരിക്കുന്നത്. സെപ്തംബറിൽ കുഞ്ഞു പിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നടി അറിയിച്ചിരുന്നു. എന്തായാലും സെപ്തംബറാകാൻ കാത്തിരിക്കാതെ നേഹയ്ക്ക് കൂട്ടായി രണ്ട് ദിവസം നേരത്തേ എത്തി. ആഗസ്റ്റ് 30 നാണ് നേഹയുടെ ഭർത്താവിന്റെ ജന്മദിനം.
from movies and music rss https://ift.tt/2NH5ccB
via
IFTTT
No comments:
Post a Comment