ആഘോഷച്ചേരുവകൾ ചേർത്തുവെച്ച് അവധിക്കാലത്ത് ആർപ്പുവിളികൾ തീർക്കുകയാണ് പ്രഭാസിന്റെ സാഹോ. ബാഹുബലിക്കുശേഷം പ്രഭാസ് നായകനാകുന്ന ബഹുഭാഷാചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിലും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 80 കോടി ചെലവിൽ രണ്ടര വർഷമെടുത്ത് ഏഴ് രാജ്യങ്ങളിലായി ചിത്രീകരിച്ച സിനിമ,ശ്രദ്ധ കപൂർ, നീൽ നിതിൻ മുകേഷ്, മഹേഷ് മഞ്ചരേക്കർ, ജാക്കി ഷ്റോഫ്, ചങ്കി പാണ്ഡേ, മന്ദിര ബേദി, അരുൺ വിജയ്, മലയാളി താരങ്ങളായ ലാൽ, ദേവൻ എന്നിങ്ങനെ വലിയ താരനിര.കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ ദൃശ്യങ്ങൾ. ഇവയെല്ലാം സഹോയ്ക്ക് വലിയ ഹൈപ്പ് നൽകിയ ഘടകങ്ങളായിരുന്നു. പബ്ലിസിറ്റി മെറ്റീരിയലുകൾ നൽകിയ സൂചന പോലെ തന്നെ വമ്പൻ കാൻവാസിൽ ആരാധകരെ ലക്ഷ്യം വച്ചുകൊണ്ട് അവരെ മടുപ്പിക്കാതിരിക്കാൻ കഠിനപ്രയത്നം തന്നെയാണ് സംവിധായകൻ സുജീത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. കള്ളൻ - പോലീസ് മത്സരമാണ് സാഹോയുടെ പ്രമേയം. എന്നാൽ കള്ളൻ - പോലീസ് കളി മാത്രമല്ല, ഇതിനെ ക്രിമിനൽ സിൻഡിക്കേറ്റുകൾ തമ്മിലുള്ള അധികാര വടംവലിയുടെ പശ്ചാത്തലത്തിലേക്ക് വേരു പറിച്ചു നട്ടിരിക്കുകയാണ് സംവിധായകൻ. മനോഹരമായ ദൃശ്യവിരുന്നാണ് ചിത്രത്തിലെ ഗാനരംഗങ്ങളിൽ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. ജിബ്രാൻ നൽകിയ പാശ്ചാത്തല സംഗീതം സിനിമയോട് ചേർന്ന് നിൽക്കുന്നതായിരുന്നു. ട്രാൻസ്ഫോമേഴ്സ്, മിഷൻ ഇംപോസിബിൾ, പേൾ ഹാർബർ തുടങ്ങിയ ഹോളിവുഡ് സിനികൾക്കു വേണ്ടി ആക്ഷനൊരുക്കിയ കെന്നി ബെയ്റ്റ്സാണ് സാഹോയുടെആക്ഷൻ ഡയറക്ടർ. ആക്ഷൻ രംഗങ്ങളിൽ പ്രഭാസിന്റെയും മറ്റു താരങ്ങളുടെയും അസാധാരണ പാടവം പുറത്തെടുക്കാൻ കെന്നി ബെയ്റ്റ്സിന് കഴിഞ്ഞിട്ടുണ്ട്. അതുപോലെ ട്രക്ക്, കാർ, ബൈക്ക് ചേസിങ്ങ് രംഗങ്ങളിലെ ചടുലതയും അത്യുഗ്രൻ ആക്ഷൻ രംഗങ്ങളും ത്രില്ലിങ് ട്വിസ്റ്റുകളും രസിപ്പിക്കുന്നവയാണ്. ബാഹുബലി പ്രഭാസിന് നൽകിയ ആക്ഷൻ ഹീറോ പരിവേഷം പൂർണ്ണമായും ഉപയോഗപ്പെടുത്താനുള്ള സുജീത്തിന്റെ ഉദ്യമമാണ് സാഹോ. തട്ടുപൊളിപ്പൻ ആക്ഷൻ സിനിമകളുടെ ആരാധകർക്ക് ധൈര്യമായി സാഹോയ്ക്ക് ടിക്കറ്റെടുക്കാം. Content Highlights:Saaho movie, sujeeth, prabhas, shraddha kapoor,
from movies and music rss https://ift.tt/2UiPhTb
via
IFTTT
No comments:
Post a Comment