Thursday, August 29, 2019

മമ്മൂട്ടിക്ക് പി.വി. സാമി സ്മാരക അവാര്‍ഡ്

കോഴിക്കോട്: സ്വാതന്ത്ര്യസമരസേനാനിയും വ്യവസായപ്രമുഖനുമായിരുന്ന പി.വി. സാമിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പി.വി. സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ അവാർഡിന് പ്രശസ്ത സിനിമാതാരം മമ്മൂട്ടി അർഹനായി. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാർ എം.പി., ഡോ. സി.കെ. രാമചന്ദ്രൻ, സത്യൻ അന്തിക്കാട് എന്നിവരടങ്ങിയ ജൂറിയാണ് 2019ലെ പുരസ്കാരത്തിന് മമ്മൂട്ടിയെ തിരഞ്ഞെടുത്തതെന്ന് പി.വി. സാമി മെമ്മോറിയൽ ട്രസ്റ്റിന്റെ ട്രസ്റ്റി പി.വി. ഗംഗാധരൻ പത്രസമ്മേളനത്തിൽ പറഞ്ഞു. സെപ്റ്റംബർ ഒന്നിന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ നടക്കുന്ന ചടങ്ങിൽ എം.ടി. വാസുദേവൻനായർ പുരസ്കാരം സമ്മാനിക്കും. മൂന്നുതവണ മികച്ചനടനുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുള്ള മമ്മൂട്ടിക്ക് 1998ൽ പദ്മശ്രീ പുരസ്കാരം ലഭിച്ചു. മലയാളം കമ്യൂണിക്കേഷൻസ് ചെയർമാനാണ്. പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി രക്ഷാധികാരി, ബാലഭിക്ഷാടനം അവസാനിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന സ്ട്രീറ്റ് ഇന്ത്യ മൂവ്മെന്റ് എന്ന ജീവകാരുണ്യപദ്ധതിയുടെ അംബാസഡർ, പരിസ്ഥിതി രംഗത്ത് പ്രവർത്തിക്കുന്ന മൈ ട്രീ ചലഞ്ച് തുടങ്ങി ഒട്ടേറെ സന്നദ്ധസംഘടനകളിൽ പ്രവർത്തിക്കുകയും സേവനപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്. സെപ്റ്റംബർ ഒന്നിന് രാവിലെ ഒന്പതിന് നടക്കുന്ന അനുസ്മരണസമ്മേളനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനം ചെയ്യും. ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ദിഖ്, മുൻമേയർ ഒ. രാഗോപാൽ, കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ, ഐ.പി. പുഷ്പരാജ്, കെ.പി.സി.സി. ജനറൽസെക്രട്ടറി പി.എം. സുരേഷ്ബാബു, എം. രാജൻ എന്നിവർ സംസാരിക്കും. ഇന്ത്യ ഇപ്പോൾ നിക്ഷേപ സൗഹൃദരാഷ്ട്രമോ എന്ന വിഷയത്തിൽ പത്തുമണിക്ക് നടക്കുന്ന സെമിനാറിൽ മുഖ്യമന്ത്രിയുടെ ഐ.ടി. ഉപദേഷ്ടാവായിരുന്ന ജോസഫ് സി. മാത്യു വിഷയം അവതരിപ്പിക്കും. ബി.ജെ.പി. സംസ്ഥാന ജനറൽസെക്രട്ടറി എം.ടി. രമേശ്, സി.എം.പി. സംസ്ഥാന ജനറൽസെക്രട്ടറി സി.പി. ജോൺ എന്നിവർ സംസാരിക്കും. ഡോ. ജയ്കിഷ് ജയരാജ് സ്വാഗതവും അഡ്വ. എം. ഷഹീർസിങ് നന്ദിയും പറയും. 12 മണിക്ക് നടക്കുന്ന അവാർഡുദാന സമ്മേളനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനംചെയ്യും. എം.പി. വീരേന്ദ്രകുമാർ എം.പി. അധ്യക്ഷതവഹിക്കും. മമ്മൂട്ടിക്ക് പുരസ്കാരം എം.ടി. വാസുദേവൻനായർ സമ്മാനിക്കും. പി.വി. സാമി പുരസ്കാരത്തെ പരിചയപ്പെടുത്തി വയലാർ രവി എം.പി. സംസാരിക്കും. പുരസ്കാരജേതാവിനെ മാതൃഭൂമി ജോയന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ് പരിചയപ്പെടുത്തും. കെ. മുരളീധരൻ എം.പി. പൊന്നാടയും എം.കെ. രാഘവൻ എം.പി. പ്രശസ്തിപത്രവും സമ്മാനിക്കും. പി.വി. ഗംഗാധരൻ ഹാരാർപ്പണം നടത്തും. സംവിധായകൻ സത്യൻ അന്തിക്കാട് ബൊക്കെ സമ്മാനിക്കും. മിനി രാജേഷ് പ്രശസ്തിപത്രം വായിക്കും. എ. പ്രദീപ്കുമാർ എം.എൽ.എ., കളക്ടർ സാംബശിവറാവു, മലബാർ ചേംബർ പ്രസിഡന്റ് ശ്യാംസുന്ദർ ഏറാടി, പി.കെ. ഗ്രൂപ്പ് ചെയർമാൻ പി.കെ. അഹമ്മദ് എന്നിവർ സംസാരിക്കും. മമ്മൂട്ടി മറുപടിപ്രസംഗം നടത്തും. പി.വി. സാമി മെമ്മോറിയൽ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി പി.വി. ചന്ദ്രൻ സ്വാഗതവും ഡോ. ടി.കെ. ജയരാജ് നന്ദിയും പറയും. പി.എം. സുരേഷ്ബാബു, എം. രാജൻ, എം. ശ്രീകുമാരമേനോൻ, കെ.പി. രാജീവ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. Content Highlights :Mammooty bags P V Sami memorial award

from movies and music rss https://ift.tt/30KQ9SZ
via IFTTT

No comments:

Post a Comment