Thursday, August 29, 2019

ഖത്തര്‍ അമീറിനെ രജനികാന്തെന്ന് തെറ്റിദ്ധരിച്ച് ട്വീറ്റ്, തിരുത്തിയ ആരാധകനോട് മാപ്പു പറഞ്ഞ് ഖുശ്ബു

ഖത്തർ അമീറിനെ സൂപ്പർസ്റ്റാർ രജനീകാന്തായി തെറ്റിദ്ധരിച്ച് ട്വീറ്റ് ചെയ്തതിന് മാപ്പു പറഞ്ഞ് ഖുശ്ബു. രാഷ്ട്രീയ-സിനിമാജീവിതത്തിന് തത്ക്കാലമൊരു ബ്രേക്ക് കൊടുത്ത് ഖുശ്ബു അവധിയാഘോഷങ്ങൾക്കായി ഈയിടെ ലണ്ടനിൽ പോയിരുന്നു. അവിടെ ഷോപ്പിങ്ങിനിടയിൽ ഒരു കടയിൽ വച്ച് കണ്ട ഫോട്ടോ രജനിയുടേതാണെന്ന് കരുതി ഖുശ്ബുആവേശത്തോടെ ഫോട്ടോ സഹിതം ട്വീറ്റ് ചെയ്തിരുന്നു. നോക്കൂ.. ഞാൻ ലണ്ടനിലെ ഓക്സ്ഫോർഡ് തെരുവിലെ സുവനീർ ഷോപ്പിൽ കണ്ടതെന്താണെന്ന്.. നമ്മുടെ സ്വന്തം സൂപ്പർസ്റ്റാർ രജനി.. ഇതായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്. സുവനീർ ഷോപ്പിൽ വിൽപനയ്ക്കു വച്ചിരിക്കുന്ന മൊബൈൽഫോൺ കവറുകളിലൊന്നിന്പുറത്തുകണ്ട സ്റ്റിക്കറിലെ ചിത്രമാണ് ട്വീറ്റിനൊപ്പം പങ്കുവെച്ചത്. രജനീകാന്തിന്റെ മകൾ സൗന്ദര്യയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്. എന്നാൽ അത് രജനിയല്ലെന്നും ഖത്തർ അമീർ ആയ തമീം ബിൻ ഹമദ്ആണെന്നും ഒരു ആരാധകൻ റീട്വീറ്റ് ചെയ്തു. ഖുശ്ബു മാഡം.. നിങ്ങളുടെ അറിവിലേക്കായി പറഞ്ഞുകൊള്ളട്ടെ.. ഇത് ഖത്തർ അമീർ ആയ തമീം ബിൻ ഹമദ് ആണ്. തമീം യുവർ ഗ്ലോറി എന്നാണ് അറബിയിൽ എഴുതിയിരിക്കുന്നത്. ഉപരോധത്തിനൊടുവിൽ ഖത്തറിനെ ഒരു സ്വതന്ത്രരാജ്യമാക്കിത്തീർക്കുന്നതിൽ പ്രധാന പങ്കുവെച്ച രാജാവാണിദ്ദേഹം. യഥർഥ രാജാവ്.. ഇവിടെ കഴിഞ്ഞ 12 വർഷമായി തുടരുന്നതിൽ നിറഞ്ഞ അഭിമാനം.. ഇതായിരുന്നു ആരാധകന്റെ ട്വീറ്റ്. അയാൾ പറഞ്ഞത് ശരിയാണെന്ന് തിരിച്ചറിഞ്ഞ് ഖുശ്ബു ഉടൻ മറുപടി നൽകി. എന്നെ തിരുത്തിയതിന് നന്ദി.. ആളു മാറിപ്പോയതിന് ക്ഷമ ചോദിക്കുന്നു. ഇങ്ങനെയുള്ള തലമുടി കണ്ടാൽ തമിഴരായ നമ്മളിൽ പലർക്കും അത് സൂപ്പർസ്റ്റാറാണ്. ആ കടയിലെ ആളും അദ്ദേഹമാണെന്നാണ് എന്നോടു പറഞ്ഞത്. അദ്ദേഹം എന്നെ കളിയാക്കിയതായിരുന്നിരിക്കാം. ഓക്കെ.. അപ്പോൾ അത് നമ്മുടെ സൂപ്പർസ്റ്റാറല്ല.. താങ്ക്യൂ.. എന്റെ നല്ല സുഹൃത്തുക്കളെ.. ഒരുപാട് നന്ദി.. എനിക്കെന്റെ തെറ്റ് മനസ്സിലാക്കിത്തന്ന് എന്നെ തിരുത്തിയതിന്..ഇനിയും വളരാനുണ്ടെന്ന തിരിച്ചറിവാണ് തെറ്റ് മനസ്സിലാക്കി തിരുത്തുവാൻ എന്നെ പ്രേരിപ്പിക്കുന്നത്..മനുഷ്യർ അങ്ങനെയല്ലേ.. മനുഷ്യരാശിയേ അങ്ങനെയല്ലേ... Content Highlights : actress Khushboo Sundarapologizes for mistaking Arab King as superstarRajinikanth

from movies and music rss https://ift.tt/2L56Wus
via IFTTT

No comments:

Post a Comment