Thursday, August 29, 2019

ഭര്‍ത്താവ് എന്നോട് പറഞ്ഞു; നിനക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കൂ

സിനിമയിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം തെറ്റായിപ്പോയിയെന്ന് നടി മാതു. തിരിച്ചുവരവിൽ നല്ല വേഷങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടെന്നും 19 വർഷങ്ങൾക്ക്ശേഷം അനിയൻ കുഞ്ഞും തന്നാലായത് എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയരംഗത്തേക്കെത്തുന്ന മാതു പറയുന്നു. ദൈവം നൽകുന്ന സമ്മാനമാണ് സിനിമയും അഭിനയവുമെല്ലാം. ആ പ്രശസ്തി വിട്ടുപോകുമ്പോൾ കുറച്ച് വിഷമം ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ സിനിമയെ ഉറ്റുനോക്കിയാണ് ഞാൻ അവിടെയും ജീവിച്ചത്. പത്തൊൻപത് വർഷങ്ങളായി ഞാൻ സിനിമയിൽ നിന്ന് വിടപറഞ്ഞിട്ട് എന്ന് വിശ്വസിക്കാനാകുന്നില്ല. മലയാള സിനിമയ്ക്ക് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അതെല്ലാം ഞാൻ തിരിച്ചറിയുന്നു. അനിയൻ കുഞ്ഞും തന്നാലായത് എന്ന സിനിമയിലേക്ക് ക്ഷണം വരുന്നത് രണ്ടുവർഷം മുൻപ് യു.എസിലുള്ള ഭാഗങ്ങളിലാണ് ഞാൻ അഭിനയിച്ചത്. രണ്ട് വർഷം മുൻപാണ് രാജീവ് നാഥ് സാർ എന്നെ വിളിച്ചത്. കഥ കേട്ടപ്പോൾ ഇഷ്ടമായി. അഭിനയിച്ചാൽ കൊള്ളാമെന്ന് തോന്നി. ഞാൻ താമസിക്കുന്നിടത്തുനിന്ന് സിനിമയുടെ ലൊക്കേഷനിലേക്ക് അധികം ദൂരമില്ലായിരുന്നു. കാറോടിച്ചും, ട്രെയിനിൽ യാത്ര ചെയ്തുമാണ് ലൊക്കേഷനിലെത്തിയത്. പണ്ടൊക്കെ എനിക്കൊപ്പം അമ്മ ലൊക്കേഷനിലേക്ക് വരുമായിരുന്നു. അമ്മ ഒപ്പമില്ലാതെ ഞാൻ ഒറ്റയ്ക്ക് പോയി ചെയ്ത ആദ്യ സിനിമയായിരുന്നു ഇത്. ഇപ്പോഴാണ് മുതിർന്ന പോലെ എനിക്ക് തോന്നിയത്. ഭർത്താവ് എനിക്ക് നല്ല പിന്തുണയാണ് നൽകുന്നത്. നിനക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കൂ, എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. സിനിമയില്ലാതിരുന്ന പത്തൊൻപത് വർഷം ഞാൻ വെറുതെ ഇരുന്നിട്ടില്ല. കുട്ടികളെ നൃത്തം പഠിപ്പിക്കുന്നുണ്ട്. പ്രീ സ്കൂളിൽ ടീച്ചറാണ്. കൂടാതെ ഞാനിപ്പോൾ സൈക്കോളജി വിദ്യാർഥിനിയാണ്- മാതു പറഞ്ഞു. ഏറ്റവും പ്രിയപ്പെട്ടത് അമരത്തിലെ വേഷം ഇന്നും എന്നെ ആളുകൾ തിരിച്ചറിയുന്നത് അമരത്തിലെ പെൺകുട്ടി അല്ലേ എന്ന് ചോദിച്ചു കൊണ്ടാണ്. അമേരിക്കയിൽ സൂപ്പർ മാർക്കറ്റിലും മറ്റും പോകുമ്പോൾ മലയാളികളെ കാണാറുണ്ട്. എല്ലാവരും അമരത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ഭരതൻ സാറിനെ വല്ലാതെ മിസ് ചെയ്യുന്നു. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തത് ഒരിക്കലും മറക്കാനാവില്ല. ഭരതൻ സാറിന്റെ വിയോഗം എന്നെ വല്ലാതെ അലട്ടുന്നു. മികച്ച വേഷങ്ങൾ ലഭിച്ചാൽ ഇനിയും സിനിമ ചെയ്യും നായിക അല്ലെങ്കിൽ അനുജത്തി വേഷങ്ങളാണ് പണ്ടെന്നെ തേടിയെത്തിയിരുന്നത്. പ്രേക്ഷകർക്കും ഞാനൊരു അനുജത്തിയായിരുന്നു. പോസിറ്റീവ് കഥാപാത്രങ്ങളെ വിട്ട് വില്ലൻ വേഷങ്ങൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. നല്ല സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചാൽ ഞാൻ ഇനിയും അഭിനയിക്കും-മാതു പറഞ്ഞു. Content Highlights:Maathu actress interview, come back, Aniyan Kunjum Thannalayath movie, talks about Amaram, Movies, Bharathan

from movies and music rss https://ift.tt/2MLBIe2
via IFTTT

No comments:

Post a Comment