Thursday, August 29, 2019

'മലയാളത്തിന്റെ അഭിനയ സരസ്വതി'; മഞ്ജുവിനെ വേദിയിലേക്ക് സ്വാഗതം ചെയ്തതിങ്ങനെ

വെട്രിമാരൻ ചിത്രം അസുരനിലൂടെ അരങ്ങേറ്റം കുറിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യർ. ധനുഷിനൊപ്പം മഞ്ജു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ഏറെ പ്രതീക്ഷകളോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്. തമിഴിൽ തനിക്ക് അവസരം ലഭിച്ചതിന് നന്ദി പറയുകയാണ് മഞ്ജു. അസുരന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു താരം. ധനുഷ്, വെട്രിമാരൻ എന്നിവരും ഓഡിയോ ലോഞ്ചിൽ പങ്കെടുത്തിരുന്നു. മലയാളത്തിന്റെ അഭിനയ സരസ്വതി എന്നു മലയാളത്തിൽ തന്നെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മഞ്ജുവിനെ വേദിയിലേക്ക് ക്ഷണിച്ചത്. മലയാളത്തിൽ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കണമെന്നുഅവതരാക മഞ്ജുവിനോട് പറഞ്ഞു. വളരെ നല്ല മലയാളമാണ് പറഞ്ഞതെന്നും നിറഞ്ഞ പുഞ്ചിരിയോടെ മഞ്ജു മറുപടി നൽകി. സമ്മർ ഇൻ ബത്ലേഹേം തമിഴിൽ ഒരുക്കാനാണ് സംവിധായകൻ സിബി മലയിൽ ആദ്യം വിചാരിച്ചിരുന്നത്. അങ്ങനെയായിരുന്നുവെങ്കിൽ അതാകുമായിരുന്നു മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രം. സിനിമയിലേക്കുള്ള രണ്ടാം വരവിലാണ് മഞ്ജുവിന് തമിഴ് അരങ്ങേറ്റം സാധ്യമായിരിക്കുന്നത്. അസുരൻ എനിക്ക് വളരെ പ്രത്യേകതയുള്ള ചിത്രമാണ്. കാരണം ഇതെന്റെ ആദ്യ തമിഴ് സിനിമയാണ്. ഇതുവരെ മലയാളത്തിൽ മാത്രമാണ് ഞാൻ സിനിമകൾ ചെയ്തിട്ടുള്ളത്. തമിഴിൽ ഇത്ര നല്ലൊരു ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു. എല്ലാവർക്കും നന്ദി. ആർക്ക് ആദ്യം നന്ദി പറയണമെന്ന് അറിയില്ല- മഞ്ജു പറഞ്ഞു. ധനുഷ് നേരത്തേ തന്നെ എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. ഇപ്പോൾ സഹതാരം കൂടി ആയിരിക്കുന്നു. ഞാൻ ധനുഷിന്റെ വലിയൊരു ആരാധികയാണ്. മലയാളത്തിലെ പോലൊരു അന്തരീക്ഷം തന്നെയായിരുന്നു ഈ ചിത്രത്തിന്റെ സെറ്റിലും എനിക്ക് അനുഭവപ്പെട്ടത്. യൂണിറ്റിലുള്ള എല്ലാവരും വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. അവരൊക്കെ എന്റെ മുൻപിൽ ഇരിക്കുന്നുണ്ട്. എല്ലാവരെയും ഞാൻ സ്നേഹത്തോടെ ഓർക്കുന്നു. അസുരനിലെ കഥാപാത്രത്തെ പ്രേക്ഷകർ ഇഷ്ടപ്പെടുമെന്നാണ് എന്റെ പ്രതീക്ഷ. ഇനിയും ഒരുപാടു തമിഴ് സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം- മഞ്ജു കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ നിർമാതാവ് എസ് താനു മഞ്ജുവിനെ പ്രശംസിച്ച് സംസാരിക്കുകയും ചെയ്തു. അസുരന്റെ മുൻകൂർ തുക മാത്രം കൈപ്പറ്റിക്കൊണ്ടാണ് മഞ്ജു ചിത്രത്തിൽ അഭിനയിച്ചത്. പിന്നീടൊന്നും ബാക്കി തുകയെ കുറിച്ച് അവർ സംസാരിച്ചിരുന്നില്ല. ഞാൻ നിർബന്ധിച്ച് ബാക്കി തുക കൈമാറുകയായിരുന്നു. സംവിധായകൻ വെട്രിമാരൻ മുഖേന 25 ലക്ഷം രൂപ ഞാൻ മഞ്ജുവിന് കൈമാറിയിട്ടുണ്ട്. മഞ്ജുവിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് ധനുഷ് പറഞ്ഞു. ദീർഘകാലങ്ങളായി മഞ്ജുവുമായി എനിക്ക് അടുത്ത സൗഹൃദമുണ്ട്. എന്നാൽ അവർക്കൊപ്പം പ്രവർത്തിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. ആരുടെയെങ്കിലും അഭിനയം കണ്ട് ഭയന്നു പോയിട്ടുണ്ടെങ്കിൽ അത് മഞ്ജുവിന്റെ പ്രകടനം കണ്ടിട്ടാണ്. അവർ അഭിനയിക്കുന്നുണ്ടെന്നു പോലും അറിയാൻ കഴിയില്ല. Content Highlights:Asuran movie audio launch Manju Warrier Dhanush Vetrimaaran S Thanu praises Manju

from movies and music rss https://ift.tt/34fcytV
via IFTTT

No comments:

Post a Comment