Thursday, August 29, 2019

എന്നെ പലരും നന്നായി പറ്റിച്ചിട്ടുണ്ട്; വിവാദമായി ധനുഷിന്റെ പ്രസംഗം

അസുരൻ ഓഡിയോ ലോഞ്ചിൽ ധനുഷ് നടത്തിയ പ്രസംഗം വിവാദമാകുന്നു. തമിഴിലെ ചില നിർമാതാക്കൾക്കെതിരെയായിരുന്നു ധനുഷിന്റെ ഒളിയമ്പുകൾ. ഇന്നത്തെ കാലത്ത് വളരെ ചുരുക്കം നിർമാതാക്കളിൽനിന്നേ മുഴുവൻ പ്രതിഫലം ലഭിക്കുകയൂള്ളുവെന്നും പലരും കബളിച്ചിട്ടുണ്ടെന്നും ധനുഷ് പറഞ്ഞു. കാക്കമുട്ടൈ, വിസാരണൈ തുടങ്ങിയ ചിത്രങ്ങളിലൂടെ ദേശീയ പുരസ്കാരത്തിനർഹനായ നിർമാതാവാണ് ധനുഷ്. അദ്ദേഹത്തിന്റെ വാക്കുകൾ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്. ധനുഷിനെതിരേ പ്രശ്സത നിർമാതാവ് അഴകപ്പൻ രംഗത്ത് വന്നു. തമിഴിലെ നിർമാതാക്കളെയെല്ലാം പ്രതികൂട്ടിലാക്കുന്ന പരാമർശമാണ് ധനുഷിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സൂപ്പർ താരങ്ങൾ കോടികളാണ് പ്രതിഫലം വാങ്ങുന്നത്. രജനികാന്ത് 70-60 കോടി വരെ. അവരുടെ ചിത്രങ്ങൾ പരാജയപ്പെട്ടാൽ നിർമാതാക്കളുടെ കഥ അവിടെ തീരും. അത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ട് ധനുഷ് അതെക്കുറിച്ച് പറയുന്നില്ല- അഴകപ്പൻ ചോദിക്കുന്നു. ധനുഷിനൊപ്പം മുഖാമുഖമിരുന്ന് സംവാദം നടത്താൻ താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവം വിവാദമായപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ധനുഷിനെ പിന്തുണച്ച് ആരാധകർ രംഗത്തെത്തി. ഐ സ്റ്റാന്റ് വിത്ത് ധനുഷ് എന്ന ഹാഷ് ടാഗ് വലിയ തരംഗമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. Content Highlights:Dhanush controversial speech at Audio Launch of Asuran Movie against Producers #IStandwithDhanush

from movies and music rss https://ift.tt/2NHr9Is
via IFTTT

No comments:

Post a Comment