Friday, August 30, 2019

ഒപ്പം താമസിക്കുന്ന പെണ്‍കുട്ടിയും അമ്മയും ചേർന്ന് ക്രൂരമായി മർദിച്ചു, പരാതി നല്‍കി നടി

ഒപ്പം താമസിക്കുന്ന പെൺകുട്ടിയും അമ്മയും ചേർന്ന് ക്രൂരമായി മർദിച്ചു എന്ന പരാതിയുമായിമിനിസ്ക്രീൻതാരം നളിനി നേഗി. പ്രീതി റാണ എന്ന പെൺകുട്ടിയും അമ്മയും ചേർന്ന് തന്നെ മർദിച്ചതായിമുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിലാണ് നളിനി പരാതി നൽകിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് നളിനി പറയുന്നതിങ്ങനെ. രണ്ടു വർഷം മുമ്പ് നളിനി നേഗിക്കൊപ്പം പ്രീതിയെന്ന പെൺകുട്ടി താമസിച്ചിരുന്നു. പിന്നീട് പ്രീതിയ്ക്ക് ഒറ്റയ്ക്ക് താമസിക്കണമെന്നു പറഞ്ഞ് രണ്ടു കിടപ്പുമുറികളുള്ള വീട്ടിലേക്ക് മാറി. എന്നാൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് അവർ വീണ്ടും നളിനിയുടെ അരികിലെത്തി. താമസിക്കാനൊരിടമില്ലെന്നും തത്കാലം നിൽക്കാനിടം തരണമെന്നും ആവശ്യപ്പെട്ടപ്പോൾ നളിനി സമ്മതിച്ചു. നളിനിക്കൊപ്പം പെൺകുട്ടി താമസം തുടങ്ങിയതിന് പുറകെ പെൺകുട്ടിയുടെ അമ്മയും അവർക്കൊപ്പം താമസം തുടങ്ങി. ഇതിനിടയിൽ നളിനിയുടെ മാതാപിതാക്കൾ വീട്ടിലേക്ക് വരുന്നതായി അറിയിച്ചു. അവരെ എവിടെ താമസിപ്പിക്കുമെന്നറിയാതെ നളിനി കുഴങ്ങി. ഒടുവിൽ പ്രീതിയോടും അമ്മയോടും അവിടെ നിന്ന് താമസം മാറാൻ നളിനി നിർബന്ധിച്ചു.അവർ അതിന് തയ്യാറായില്ലെന്ന് മാത്രമല്ല നളിനിയെ ക്രൂരമായി മർദിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച്ച ജിമ്മിൽ പോകാനൊരുങ്ങി നിന്നപ്പോഴും വഴക്കു നടന്നെന്നും നളിനി ആരോപിക്കുന്നു. സുഹൃത്തിനൊപ്പം ജിമ്മിൽ പോകാനൊരുങ്ങിയ നളിനിയെ പെൺകുട്ടിയുടെ അമ്മ തടഞ്ഞു നിർത്തി ദേഷ്യപ്പെട്ടു. കാര്യമെന്തെന്ന് തിരക്കിയപ്പോൾ മോശം ഭാഷയിൽ സംസാരിക്കാനും തുടങ്ങി. തുടർന്ന് പ്രീതിയെ വിളിച്ച് നളിനി അവരെ അപമാനിച്ചുവെന്നും പരാതിപ്പെട്ടു. സംഭവിച്ചതിനെ കുറിച്ച് പ്രീതിയോട് വിശദീകരിക്കാൻ ശ്രമിച്ച നളിനിയെ അവർ ഗ്ലാസ് ഉപയോഗിച്ച് ആക്രമിച്ചതായും നളിനി പോലീസിന് നൽകിയ പരാതിയിൽ പറയുന്നുണ്ട്. ആക്രമണത്തെ ചെറുക്കാൻ ശ്രമിച്ചെങ്കിലും അവർ പൊതിരെ തല്ലുകയായിരുന്നുവെന്നും നളിനി പറയുന്നു. ഇരുവരും ചേർന്ന് തന്റെ കരിയർ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നാണ് നടിയുടെ ആരോപണം. നടിയുടെ മുഖത്ത് പരിക്കുകളുണ്ട്. സംഭവത്തിൽ പെൺകുട്ടിയ്ക്കും അമ്മയ്ക്കുമെതിരെ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത്അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാമകരൺ, വിഷ് തുടങ്ങിയ സീരിയലുകളിലെ അഭിനേത്രിയാണ് നളിനി. Content Highlights :actress nalini negi complaints to police against her roommate for attacking her and causing injury

from movies and music rss https://ift.tt/2L6H5Ch
via IFTTT

No comments:

Post a Comment