കഴിഞ്ഞ പ്രളയകാലത്ത് ദുരിതം അനുഭവിച്ചവർക്കുള്ള സഹായം വേഗമെത്തിയില്ലെന്ന് നടൻ ധർമ്മജൻ പ്രതികരിച്ചത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. ധർമ്മജനെ പിന്തുണച്ചു രംഗത്തുവന്ന ടിനി ടോമിനെതിരേ സോഷ്യൽമീഡിയയിൽ വാഗ്വാദങ്ങളും വിമർശനങ്ങളുമുണ്ടായി. സിനിമാതാരങ്ങളുടെ സംഘടനയായ അമ്മ അഞ്ചു കോടി രൂപ നൽകിയതാണെന്നും എന്നാൽ ആ തുക എവിടെപ്പോയി എന്നതിനു വ്യക്തമായ ഉത്തരമൊന്നും ലഭിച്ചില്ലെന്നും ടി നി ടോം പറഞ്ഞത്. കഴിഞ്ഞ ദിവസം കലൂരിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്ന ഒരു സ്ഥലത്തു നിന്ന് ഫെയ്സ്ബുക്ക് ലൈവിൽ വന്ന് നടൻ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തിയിരുന്നു. വയനാട്ടിലേക്ക് അവശ്യസാധനങ്ങൾ കയറ്റി അയയ്ക്കുന്ന സെന്ററിൽ വച്ചാണ് ടിനി ടോം ലൈവിൽ വന്ന് സംസാരിച്ചത്. അഞ്ചു കോടിയല്ല, അഞ്ചു കോടി തൊണ്ണൂറു ലക്ഷം രൂപയാണ് താരസംഘടനയായ അമ്മ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകിയത്. അതിന്റെ തെളിവ് വൈകാതെ പുറത്തു വരും. ആർക്കെങ്കിലും മാനസിക വിഷമങ്ങളുണ്ടാക്കിയിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം. ആരുടെയും മനസ്വിഷമിപ്പിക്കാൻ ആഗ്രഹമില്ലാത്ത ആളാണ് ഞാൻ. പ്രളയം അനുഭവിച്ചിട്ടുള്ള ആളാണ് ഞാനും. വീടു ലഭിച്ചിട്ടില്ലാത്തവർക്ക് വീട് കിട്ടുക തന്നെ വേണം. എനിക്കെതിരേ നിരവധി പേർ പ്രതികരിച്ചിരുന്നു. എന്റെ അമ്മയെ വരെ അവർ ചീത്ത വിളിച്ചു. വീട്ടിലിരിക്കുന്ന എന്റെ അമ്മ എന്തു തെറ്റു ചെയ്തിട്ടാണ്. ഞാൻ എന്തായാലും പ്രവർത്തനങ്ങൾ തുടരുക തന്നെയാണ്. ടിനി ടോം പറഞ്ഞു. പ്രളയബാധിതരെ സഹായിക്കാൻ മറ്റു സിനിമാതാരങ്ങൾക്കൊപ്പം ടിനി ടോമും മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു. തിരുവനന്തപുരം മുതൽ എറണാകുളം വരെ സ്വന്തം കാറിൽ സഞ്ചരിച്ച് സാധനങ്ങൾ സമാഹരിച്ചിരുന്നു. തിരുവനന്തപുരത്ത് വച്ച് ശശിതരൂർ എം. പിയാണ് യാത്രക്ക് തുടക്കം കുറിച്ചത്. യാത്രയുടെ വിവരങ്ങൾ അപ്പപ്പോൾ ഫേസ്ബുക്കിലൂടെ കൈമാറുകയും ചെയ്തിരുന്നു. Content Highlights : Kerala Floods 2019, Tini Tom facebook live
from movies and music rss https://ift.tt/2ZmS5zG
via
IFTTT
No comments:
Post a Comment