പ്രളയം ബാധിച്ച ഹിമാചൽ പ്രദേശിൽ തങ്ങൾ സുരക്ഷിതരാണെന്ന് അറിയിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ. മണാലിയിലേക്കുള്ള യാത്രയിലാണ് തങ്ങളെന്നും മൂന്നു നാലു ദിവസങ്ങൾ കൂടി ഷൂട്ട് ഉണ്ടായിരിക്കുമെന്നും സംവിധായകൻ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഏതാനു മണിക്കൂറുകൾ മുമ്പ് സംവിധായകൻ ഫെയ്സ്ബുക്ക് ലൈവ് പോസ്റ്റ് ചെയ്തിരുന്നു. എല്ലാവരും സുരക്ഷിതരാണ്..സിനിമയും ... അന്വേഷണങ്ങൾക്കും പരിഗണനകൾക്കും നന്ദി.. എന്ന കുറിപ്പും പങ്കു വെച്ചിരുന്നു. കുറിപ്പിനൊപ്പം സെൽഫി ഫോട്ടോകളും സംവിധായകൻ പങ്കു വെച്ചിട്ടുണ്ട്. ഫെയ്സ്ബുക്ക്ലൈവിലും സംഘം എത്തുന്നുണ്ട്. ഒരു ഗാനമാലപിച്ചുകൊണ്ട് വണ്ടിയിൽ യാത്ര ചെയ്തുകൊണ്ടാണ് ലൈവിലെത്തിയത്. സംഘം സുരക്ഷിതരാണെന്നറിഞ്ഞ്നിരവധി ആരാധകരാണ് സന്തോഷത്തോടെ സംവിധായകന്റെ പോസ്റ്റിനു താഴെ കമന്റുകളുമായെത്തിയത്. ചോലയ്ക്കു ശേഷം സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന കയറ്റം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് മഞ്ജു വാര്യർ ഉൾപ്പെടുന്ന സംഘം ഹിമാചലിലെ മണാലിയിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള ഛത്രു എന്ന സ്ഥലത്ത് എത്തിയത്. ചിത്രീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്നാഴ്ച്ചയായി ഇവർ ഹിമാചലിൽ ഉണ്ട്. സനൽകുമാറും മഞ്ജുവുമടക്കം മുപ്പതോളം പേരാണ് സംഘത്തിലുള്ളത്. കനത്ത മഴയും മണ്ണിടിച്ചിലും കാരണം യാത്ര തുടരാനാകാത്ത അവസ്ഥയിലായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇവർ.ഈ പ്രദേശത്തെ ടെലിഫോൺ, വൈദ്യുതി, ഇന്റർനെറ്റ് ബന്ധവും തകരാറിലായിരുന്നു. മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യരാണ് ഷൂട്ടിങ് സംഘം ഹിമാചലിൽ കുടുങ്ങിക്കിടക്കുകയാണെന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്. ഷൂട്ട് പൂർത്തിയാകാത്തതിനാൽ കഴിഞ്ഞ ദിവസം ഛത്രുവിൽ തന്നെ തുടർന്ന സംഘത്തെ ബുധനാഴ്ച്ച ഉച്ചയോടെ കോക്സാർ ബേസിലെത്തിച്ചുവെന്നും മണാലിയിലേക്കു പുറപ്പെട്ടിട്ടുണ്ടെന്നും ലഹൂൽ സ്പീതി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മേധാവി അർഷീൽ ഖാൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നു. ആഗസ്റ്റ് 24ന് മുമ്പ് അപകടസ്ഥലത്തു നിന്നും പോകണമെന്നും പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും തങ്ങൾ സംഘത്തെ അറിയിച്ചിരുന്നുവെന്നും ബുധനാഴ്ച്ച രാവിലെ തങ്ങൾ പോകുമെന്ന് ഉറപ്പു നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു. Content Highlights : Sanal Kumar Sasidharan facebook live from himachal chathru village kayattam movie shoot
from movies and music rss https://ift.tt/2Hi6OWq
via
IFTTT
No comments:
Post a Comment