ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് ആരാധകരെ നിരാശയിലാഴ്ത്തി സ്പൈഡർമാൻ മാർവൽ സ്റ്റുഡിയോയുടെ പടിയിറങ്ങുന്നു. സോണി പിക്ചേഴ്സും മാർവലിന്റെ ഉടമകളായ ഡിസ്നിയും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് സ്പൈഡർമാനും മാർവലും വഴിപിരിയുന്നത്. ലാഭവിഹിതം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കമാണ് ഇവരുടെ വഴിപിരിയലിന് വഴിവച്ചത്. സോണിക്കാണ് കോമിക് കഥാപാത്രമായിരുന്ന സ്പൈഡർമാന്റെ ഉടമസ്ഥാവകാശം. സ്പൈഡർമാൻ ചിത്രങ്ങളിൽ കൂടുതൽ അവകാശം വേണമെന്ന ഡിസ്നിയുടെ ആവശ്യം നിരാശാജനകമാണ്. മാർവൽ പ്രസിഡന്റ് കെവിൻ ഫെയ്ജായിരിക്കില്ല തുടർന്നുള്ള സ്പൈഡർമാൻ ചിത്രങ്ങളുടെ നിർമാതാവ്-സോണി വാർത്താക്കുറിപ്പിൽ പറഞ്ഞു. മാർവൽ പ്രസിഡന്റ് കെവിൻ ഫെയ്ജിന്റെ ഇടപെടലുകളാണ് വാസ്തവത്തിൽ സോണിയെ ചൊടിപ്പിച്ചതെന്നൊരു റിപ്പോർട്ടുണ്ട്. എങ്കിലും കെവിന് നന്ദി പറഞ്ഞുകൊണ്ടാണ് മാർവലുമായി വഴിപിരിയുന്ന കാര്യം സോണി ട്വീറ്റ് ചെയ്തത്. മാർവൽ കോമിക്സിന്റെ ഉടമസ്ഥതിയിലുണ്ടായിരുന്ന സ്പൈഡർമാന്റെ ഉടമസ്ഥാവകാശം 1999ലാണ് സോണി സ്വന്തമാക്കുന്നത്. അഞ്ച് സ്പൈഡർമാൻ ചിത്രങ്ങളാണ് സോണി സ്വന്തം നിലയിൽ ഒരുക്കിയത്. മൂന്നെണ്ണത്തിൽ ടോബി മഗ്വയറും രണ്ടെണ്ണിൽ ആൻഡ്ര്യു ഗാർഫീൽഡുമായിരുന്നു നായകർ. 2015ലാണ് ഡിസ്നിയും മാർവലുമായി സോണി കൈകോർക്കുന്നത്. ഇതിനുശേഷം ഇരുവരും ചേർന്ന് അഞ്ച് മാർവൽ ചിത്രങ്ങൾ പുറത്തിറങ്ങി. ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ, സ്പൈഡർമാൻ ഹോം കമിങ്, അവഞ്ചേഴ്സ്: ഇൻഫിനിഷ് വാർ, അവഞ്ചേഴ്സ്: എൻഡ്ഗെയിം, സ്പൈഡർമാൻ: ഫാർ ഫ്രം ഹോം. ഇതില്ലെല്ലാം സ്പൈഡർമാന്റെയും പീറ്റർ പാർക്കറുടെയും വേഷം ചെയ്തത് ടോം ഹോളണ്ടാണ്. ജൂൺ 26നാണ് അവസാന ചിത്രമായ സ്പൈഡർമാൻ: ഫാർ ഫ്രം ഹോം റിലീസ് ചെയ്ത്. Content Highlights:Spider-Man out of Marvel Cinematic Universe after Disney split with Sony Tom Holland
from movies and music rss https://ift.tt/2P6z04V
via
IFTTT
No comments:
Post a Comment