യുഎൻ ഗുഡ്വിൽ അംബാസിഡർ സ്ഥാനത്തു നിന്ന് നടി പ്രിയങ്കാ ചോപ്രയെ നീക്കണമെന്നാവശ്യപ്പെട്ട് പാക് മന്ത്രി. പാക് മനുഷ്യാവകാശവകുപ്പ് മന്ത്രി ഷിറീൻ മസാരിയാണ് ആവശ്യം കാണിച്ച് യു എന്നിന് കത്തയച്ചത്. കശ്മീർ വിഷയത്തിൽ ഭാരത സർക്കാരിനെ അനുകൂലിക്കുന്ന നിലപാടാണ് പ്രിയങ്ക സ്വീകരിച്ചത്. പാകിസ്താനെതിരേ ഇന്ത്യൻ പ്രതിരോധ മന്ത്രി ഉയർത്തിയ ആണവഭീഷണിയെയും പ്രിയങ്ക അനുകൂലിച്ചിരുന്നു. ഈ നീക്കങ്ങളെല്ലാം തന്നെ സമാധാനത്തിനും സദ്മൂല്യങ്ങൾക്കും എതിരാണെന്നും യു എൻ ഗുഡ്വിൽ അംബാസിഡറാകാനുള്ള നിബന്ധനകൾക്കെതിരെയാണെന്നും പാക് മന്ത്രി കത്തിൽ പറയുന്നു. യു എന്നിന്റെ അനുബന്ധ സംഘടനയായ യൂണിസെഫിന്റെ അംബാസിഡറാണ് പ്രിയങ്ക. ബാലക്കോട്ടിലും പുൽവാമയിലും ഇന്ത്യൻ സൈന്യം പാകിസ്താന് തിരിച്ചടിയായി ആക്രമണം നടത്തിയതിനെ പ്രശംസിച്ചും നടി ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യൻ സൈന്യത്തെ ടാഗ് ചെയ്ത് ജയ് ഹിന്ദ് എന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്. കശ്മീർ വിഷയത്തിൽ ഇന്ത്യൻ ഭരണഘടനയിൽ നിന്നും ആർട്ടിക്കിൾ 370 എടുത്തു മാറ്റിയ നടപടിയുണ്ടായപ്പോൾ പാകിസ്താൻകാരിയായ യുവതി പ്രിയങ്കയെ കപടവേഷധാരിയെന്നു വിളിച്ചിരുന്നു. തനിക്കു യുദ്ധം ഇഷ്ടമല്ലെങ്കിലും ദേശഭക്തിയുണ്ടെന്നും മറുപടി നൽകി പ്രയങ്ക ചോപ്ര രംഗത്തു വന്നിരുന്നു. അന്ന് പ്രിയങ്കയുടെ യു എൻ ഗുഡ്വിൽ അംബാസിഡർ സ്ഥാനം ചോദ്യം ചെയ്തും യുവതി രംഗത്തു വന്നിരുന്നു. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാക് മന്ത്രി യുഎന്നിന് കത്തെഴുതിയിരിക്കുന്നത്. Content Highlights :pakisthan human minister writes letter to UN to move priyanka chopra as goodwill ambassador
from movies and music rss https://ift.tt/2HkJlnc
via
IFTTT
No comments:
Post a Comment