Friday, August 23, 2019

രാധയായി ഒരുങ്ങി ഭാവന; കൂട്ടിന് കണ്ണന്‍മാരും

അഷ്ടമിരോഹിണി ദിനത്തിൽ രാധയായി ഒരുങ്ങി നടി ഭാവന. ഇൻസ്റ്റാഗ്രാമിലാണ് ഭാവന ചിത്രങ്ങൾ പങ്കുവച്ചത്. വെള്ളനിറത്തിലുള്ള ദാവണിയും നെറ്റിച്ചുട്ടിയും മുല്ലപ്പൂവും ധരിച്ച് കൃഷ്ണവേഷം കെട്ടിയ കുട്ടികൾക്കൊപ്പം ഇരിക്കുകയാണ് താരം. വിവാഹത്തിന് ശേഷം കന്നട സിനിമയിൽ സജീവമാണ് ഭാവന. തമിഴ് ചിത്രം 96 ന്റെ കന്നട റീമേക്ക് 99 ലാണ് ഭാവന അവസാനമായി വേഷമിട്ടത്. ഗണേഷായിരുന്നു ചിത്രത്തിലെ നായകൻ. ഇൻസ്പെക്ടർ വിക്രം, ഭംജ്രംഗി 2 തുടങ്ങിയവയാണ് ഭാവനയുടെ പുതിയ ചിത്രങ്ങൾ. 2017 ൽ പുറത്തിറങ്ങിയ ആദം ജോണിന് ശേഷം ഭാവന മലയാളത്തിൽ അഭിനയിച്ചിട്ടില്ല. മലയാളത്തിലേക്കുള്ള ഭാവനയുടെ തിരിച്ചു വരവിന് കാത്തിരിക്കുകയാണ് ആരാധകർ. Content Highlights:Bhavana Menon celebrates Ashtami Rohini, wearing white dhavani, celebrity fashion, sreekrishna jayanthi

from movies and music rss https://ift.tt/30rNxJj
via IFTTT

No comments:

Post a Comment