Friday, August 23, 2019

ട്രെയിനില്‍ പാടുന്ന കാലം കഴിഞ്ഞു,രാണു ഇനി പിന്നണിഗായിക;അത്ഭുത ഗായികയെ സിനിമയില്‍ പാടിച്ച് ഹിമേഷ്

എത്തിപ്പിടിക്കാൻ ധൈര്യമുണ്ടെങ്കിൽ നിങ്ങളുടെ ഏതു സ്വപ്നവും പൂവണിയും...ബോളിവുഡ് നടനും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമായ ഹിമേഷ് രഷാമിയ ഇത് പറയുന്നത് തെരുവിൽ നിന്നും കണ്ടെടുത്ത ദൈവിക ശബ്ദത്തിനുടമ രാണു മൊണ്ടലിനെ ചൂണ്ടിക്കാണിച്ചാണ്. രാണുവിനെ ഓർമയില്ലേ? പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലിരുന്ന് ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കറെ പോലും അമ്പരപ്പിക്കുന്ന ശബ്ദമാധുര്യത്തിൽ ഏക് പ്യാർ കാ നഗ്മാ ഹേ എന്ന ഗാനം ആലപിച്ച തെരുവോര ഗായിക. രാണു ഇന്ന് പിന്നണി ഗായികയാണ്. ഹിമേഷിന്റെ പുതിയ ചിത്രമായ ഹാപ്പി ഹാർഡിയിലെ തേരി മേരി കഹാനി എന്ന ഗാനം ആലപിച്ചു കൊണ്ടാണ് രാണു പിന്നണി ഗാനരംഗത്തേക്കെത്തുന്നത്. ഹാപ്പി ഹാർഡിയിലെ തേരി മേരി കഹാനി എന്ന ഗാനം ദൈവിക ശബ്ദത്തിനുടമ രാണു മൊണ്ടലിനൊപ്പം റെക്കോർഡ് ചെയ്തു..എത്തിപ്പിടിക്കാൻ ധൈര്യമുണ്ടെങ്കിൽ സ്വപ്നങ്ങൾ പൂവണിയും..പോസ്റ്റിറ്റീവ് ആയ ഒരു മനോഭാവം ഉണ്ടെങ്കിൽ സ്വപ്നങ്ങൾ കൈയ്യിലൊതുങ്ങും..റെക്കോർഡിങ് വീഡിയോ പങ്കുവച്ചു കൊണ്ട് ഹിമേഷ് കുറിച്ചു. നിരവധി പേരാണ് ഹിമേഷിനെയും രാണുവിനെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. View this post on Instagram Recorded teri meri kahani my new song from happy hardy and heer with the very talented ranu mondal who has a divine voice , all your our dreams can come true if we have the courage to peruse them , a positive attitude can really make dreams come true , thanks for all your love and support A post shared by Himesh Reshammiya (@realhimesh) on Aug 22, 2019 at 10:08am PDT മുഷിഞ്ഞ വസ്ത്രം ധരിച്ച് പ്ലാറ്റഫോമിലിരുന്ന് ശ്രുതിമാധുര്യത്തോടെ ഗാനമാലപിക്കുന്ന രാണുവിന്റെ വീഡിയോ വൈറലായതോടെ രാജ്യം അന്വേഷിച്ചത് ഇവർ ആരെന്നായിരുന്നു. ഒടുവിൽ ആ ആ ദൈവിക ശബ്ദത്തിനുടമയെ ഒരുകൂട്ടം ആളുകൾ കണ്ടെത്തി... കണ്ടെത്തുക മാത്രമല്ല അവർക്ക് വമ്പൻ മേക്കോവർ നൽകുകയും ചെയ്തു. ഇവരുടെ മെയ്ക്കോവർ ചിത്രങ്ങളും വൈറലായിരുന്നു വീഡിയോ വൈറലായതോടെ ഈ ഗായികയെ തേടി കൈനിറയെ അവസരങ്ങളാണ് വന്നുകൊണ്ടിരുന്നത്. കൊൽക്കത്ത, മുംബൈ, കേരളം എന്നിവിടങ്ങളിൽ നിന്നും എന്തിനേറെ ബംഗ്ലാദേശിൽ നിന്നുവരെ പരിപാടികൾ അവതരിപ്പിക്കാൻ ഇവർക്ക് അഭ്യർഥനകൾ ലഭിക്കുന്നുണ്ടെന്നും സ്വന്തം മ്യൂസിക്കൽ ആൽബം ചെയ്യാൻ വരെ ഓഫർ ലഭിച്ചിട്ടുണ്ടെന്നും ഇവരെ കണ്ടെത്തിയവർ പറഞ്ഞിരുന്നു മുംബൈ സ്വദേശിയായ ബാബു മൊണ്ടാൽ ആയിരുന്നു ഇവരുടെ ഭർത്താവ്. ബാബുവിന്റെ മരണശേഷം രണാഘട്ടിലേക്ക് തിരിച്ചെത്തിയ രാണു ട്രെയിനിൽ പാട്ടു പാടിയാണ് നിത്യവൃത്തിക്ക് വഴി കണ്ടെത്തിയിരുന്നത് . ഷോറ എന്ന ചിത്രത്തിൽ മുകേഷിനൊപ്പം ലതാ മങ്കേഷ്കർ പാടി ഹിറ്റാക്കിയ നിത്യഹരിത ഗാനങ്ങളിൽ ഒന്നായ ഏക് പ്യാർ കാ നഗ്മാ ഹേ ആയാസരഹിതമായി ആലപിക്കുന്ന രാണുവിന്റെ വീഡിയോ ആണ് വൈറലായിരുന്നത്. ലക്ഷക്കണക്കിന് കാഴ്ചക്കാരും ഷെയറും വീഡിയോയ്ക്ക് ലഭിച്ചിരുന്നു. Content Highlights :Platform Singer Ranu Mondal Viral Video Himesh Reshammiya Records Song With Ranu

from movies and music rss https://ift.tt/2MyAyT8
via IFTTT

No comments:

Post a Comment