Sunday, August 25, 2019

പ്രിയങ്കയും ദീപികയും ഔട്ട്, ജാക്കി ചാനെയും മറികടന്ന് അക്ഷയ് കുമാര്‍

ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടികളുടെ ഫോബ്സ് പട്ടികയിൽ നിന്ന് ഹോളിവുഡിലെ ഇന്ത്യൻ മുഖങ്ങളായ പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണും പുറത്ത്. അതേസമയം നടന്മാരുടെ പട്ടികയിൽ ബോളിവുഡിന്റെ സ്വന്തം അക്ഷയ്കുമാർ നാലാമനായി ഇടം പടിച്ചു. ഈ വർഷവും നടികളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത് സ്കാർലറ്റ് ജോൺസനാണ്. 56 ദശലക്ഷം ഡോളറാണ് (ഏതാണ്ട് 400 കോടി രൂപ) സ്കാർലെറ്റിന്റെ സമ്പാദ്യം. മൊത്തം അഭിനേതാക്കളിൽ എട്ടാം സ്ഥാനത്താണ് സ്കാർലെറ്റ്. കഴിഞ്ഞ വർഷത്തേക്കാൾ 15.5 ദശലക്ഷം കൂടുതൽ വരുമാനമാണ് ഈ വർഷം സ്കാർലെറ്റ് ഉണ്ടാക്കിയത്. 44.1 ദശലക്ഷം ഡോളർ സമ്പാദ്യമുള്ള സോഫിയ വെർഗയാണ് രണ്ടാം സ്ഥാനത്ത്. 35 ദശലക്ഷം ഡോളർ വരുമാനമുള്ള റീസ് വിതർസ്പൂണ്ടോയ ഒരിടവേളയ്ക്കുശേഷം ലിസ്റ്റിൽ മൂന്നാം സ്ഥാനക്കാരിയായി തിരിച്ചെത്തി. നിക്കോൾ കിഡ്മാനും (34 ദശലക്ഷം ഡോളർ) ജെന്നിഫർ അനിസ്റ്റണുമാണ് (28 ദശലക്ഷം ഡോളർ) നാലും അഞ്ചും സ്ഥാനങ്ങളിൽ. നടികൾ നിരാശപ്പെടുത്തിയെങ്കിലും നടന്മാരിൽ അക്ഷയ്കുമാർ പട്ടികയിൽ ഇടം പടിച്ചു. 65 ദശലക്ഷം ഡോളർ (ഏതാണ്ട് 466 കോടി രൂപ) വരുമാനമുള്ള അക്ഷയ് കുമാർ പട്ടികയിൽ നാലാമതാണ്. 89.4 ദശലക്ഷം ഡോളർ വരുമാനമുള്ള ഡ്വെയ്ൻ ജോൺസനാണ് നടന്മാരിൽ ഒന്നാമൻ. ക്രിസ് ഹെംവേത്ത് (76.4 ദശലക്ഷം ഡോളർ), റോബർട്ട് ഡൗണി (66 ദശലക്ഷം ഡോളർ) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. Content Highlights:Deepika Padukone, Priyanka Chopra out of Forbes Highest Paid Actresses list Akshay Kumar Fourth

from movies and music rss https://ift.tt/33WiMP5
via IFTTT

No comments:

Post a Comment