ബോളിവുഡ് നടിയും സെയ്ഫ് അലി ഖാന്റെ മകളുമായ സാറാ അലിഖാന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. ആരാധകർക്ക് നടുവിലൂടെ സാറ നടന്നു പോകുന്ന ചിത്രമാണത്. അതിൽ സാറയ്ക്കൊപ്പം ചിത്രമെടുക്കാൻ ശ്രമിക്കുന്ന ആൺകുട്ടി കുറച്ച് നാളുകൾക്ക് മുൻപ് മധ്യപ്രദേശിൽ നിന്ന് കാണാതെ പോയതാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അജയ് എന്നാണ് കുട്ടിയുടെ പേര്. ഓഗസ്റ്റ് 17 ന് വീടു വിട്ടറങ്ങിയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ വീട്ടിൽ പോയതായിരിക്കുമെന്നാണ് ആദ്യം മാതാപിതാക്കൾ കരുതിയത്. എന്നാൽ അവിടെയെല്ലാം അന്വേഷിച്ചുവെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് പോലീസിൽ പരാതി നൽകുയായിരുന്നു. രണ്ട് ദിവസങ്ങൾക്ക് മുൻപാണ് സാറയുടെ ചിത്രം വൈറലാകുന്നത്. അതിൽ സാറയ്ക്കൊപ്പം നിൽക്കുന്ന ചുവന്ന ബനിയൻ ധരിച്ചു നിൽകുന്ന കുട്ടി അജയ് ആണെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞു. മുംബൈയിൽ നിന്നുള്ള ചിത്രമാണിതെന്ന് കരുതപ്പെടുന്നു. ആദ്യം ഞെട്ടിത്തരിച്ചുവെങ്കിലും മകന് ഒന്നും സംഭവിച്ചിട്ടില്ലെന്ന ആശ്വാസത്തിലാണ് മാതാപിതാക്കൾ. അജയിനെ ഉടൻ കണ്ടെത്തി വീട്ടിലേക്ക് തിരിച്ചയക്കുമെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. Content Highlights:Sara Ali Khan viral photo with a fan, missing son from MP family
from movies and music rss https://ift.tt/2U4Cu6t
via
IFTTT
No comments:
Post a Comment