Tuesday, August 27, 2019

അനുഷ്‌ക കോള്‍ എടുക്കില്ല, കാജളിന്റെ ഡ്രസ്സ് സെന്‍സ് മോശമായിരുന്നു ; പ്രഭാസ് പറയുന്നു

തെന്നിന്ത്യൻ താരങ്ങളായ പ്രഭാസും അനുഷ്ക ഷെട്ടിയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ബാഹുബലി ആദ്യഭാഗം പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഗോസിപ്പുകൾ പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് രണ്ടാംഭാഗം ഇറങ്ങിയതോടെ പ്രചരണങ്ങൾ ശക്തമായി. അനുഷ്കയും പ്രഭാസും തങ്ങൾ സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കിയെങ്കിലും ഗോസിപ്പുകൾക്ക് യാതൊരു കുറവുമുണ്ടായില്ല. അനുഷ്കയുമായി പ്രഭാസിന് അടുത്ത സൗഹൃദമുണ്ട്. അതുകൊണ്ടു തന്നെ പ്രഭാസിന് അനുഷ്കയെക്കുറിച്ച് ഒരു പരാതിയുമുണ്ട്. താൻ അത്യവശ്യത്തിന് വിളിക്കുന്ന സമയങ്ങളിൽ അനുഷ്ക ഫോൺ കോൾ എടുക്കാറില്ലെന്നു പറയുന്നു പ്രഭാസ്. സാഹോയുടെ പ്രചരണവുമായി ബന്ധപ്പെട്ട് തെലുങ്കു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇതെക്കുറിച്ച് പറഞ്ഞത്. അനുഷ്ക സുന്ദരിയാണ്, നല്ല ഉയരവുമുണ്ട്. എന്നാൽ ഞാൻ വിളിക്കുന്ന സമയത്ത് കോൾ എടുക്കില്ല- പ്രഭാസ് പറഞ്ഞു. ഡാർലിങ്, മിസ്റ്റർ പെർഫക്ട് തുടങ്ങിയ ചിത്രങ്ങളിൽ തനിക്കൊപ്പം വേഷമിട്ട കാജൾ അഗൾവാളുമായി പ്രഭാസിന് അടുത്ത സൗഹൃദമുണ്ട്. എന്നാൽ കാജളിന് ഡ്രസ് സെൻസ് കുറവാണെന്നാണ് പ്രഭാസിന്റെ കണ്ടെത്തൽ. കാജൾ സുന്ദരിയാണ്, ഊർജ്ജസ്വലയായ പെൺകുട്ടി. ആദ്യ കാലത്ത് കാജളിന്റെ വസ്ത്രധാരണ രീതി എനിക്കിഷ്ടമല്ലായിരുന്നു. എന്നാൽ ഇപ്പോൾ നല്ല ഡ്രസ് സെൻസ് ഉണ്ട്- പ്രഭാസ് പറഞ്ഞു. സുജീത്ത് സംവിധാനം ചെയ്യുന്ന സാഹോ ആഗസ്റ്റ് 30 ന് പ്രദർശനത്തിനെത്തും. ശ്രദ്ധ കപൂറാണ് നായിക. ലാൽ, ജാക്കി ഷ്റോഫ്, നീൽ നിതിൻ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ തുടങ്ങിയവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. Content Highlights:Prabhas talks about Anushka Shetty, complaints not attending his calls on time, thumps down for Kajal Aggarwals dress sense, Saaho release

from movies and music rss https://ift.tt/2ZhWl8i
via IFTTT

No comments:

Post a Comment