ആമസോൺ മഴക്കാടുകളെ രക്ഷിക്കാൻ 35 കോടിയോളം രൂപ ധനസഹായം നൽകുന്നതായി പ്രഖ്യാപിച്ച ഹോളിവുഡ് നടൻ ലിയനാർഡോ ഡികാപ്രിയോയ്ക്ക് കൈയടിച്ച് ജോജു ജോർജ്. ലോക മാധ്യമങ്ങൾ ആമസോണിലെ കാട്ടുതീ മൂടിവെക്കാൻ ശ്രമിച്ചപ്പോൾ അതിനെ പുറത്തുകൊണ്ടുവന്നത് അദ്ദേഹത്തിന്റെ ശ്രമങ്ങളാണെന്നും വാക്കുകളല്ല പ്രവൃത്തികളാണ് വേണ്ടതെന്ന് ലിയോ തെളിയിച്ചുവെന്നും ജോജു ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇങ്ങേര് വേറെ ലെവൽ മനുഷ്യനാണ്. ലോക മാധ്യമങ്ങൾ ആമസോണിലെ കാട്ടുതീ മൂടിവെക്കാൻ ശ്രമിച്ചപ്പോൾ അതിനെ പുറത്തുകൊണ്ടുവന്നത് ഇങ്ങേരുടെ ശ്രമങ്ങളാണ്. അതിനുശേഷമാണ് യു.എൻ. അടക്കമുള്ളവർ വിഷയത്തിൽ ഇടപെടുന്നത്. ദാ ഇപ്പോ ആമസോണിന് വേണ്ടി ഇങ്ങേരുടെ വക 36 മില്യൺ ഡോളറും. വാക്കുകളല്ല പ്രവൃത്തികളാണ് വേണ്ടതെന്ന് ലിയോ തെളിയിച്ചു. വല്ലാത്തൊരു മനുഷ്യൻ തന്നെ. ജോജു കുറിച്ചു. അടിക്കടിയുണ്ടാകുന്ന കാട്ടുതീ ലോകത്തിന്റെ പരിസ്ഥിതി സന്തുലനത്തിന് ഗുരുതരമായ ഭീഷണിയുയർത്തുന്ന സാഹചര്യത്തിലാണ് സഹായഹസ്തവുമായി ഡികാപ്രിയോ രംഗത്തുവന്നത്. എർത്ത് അലയൻസ് എന്ന സംഘടനയുമായി സഹകരിച്ചാണ് നടൻ തുക സമാഹരിച്ചിരിക്കുന്നത്. ആമസോൺ ഫോറസ്റ്റ് ഫണ്ട് എന്ന പേരിലാണ് എമർജൻസി ഫണ്ട് രൂപീകരിച്ചിരിക്കുന്നത്. ആമസോണിൽ തീയണയ്ക്കാൻ തീവ്രശ്രമങ്ങൾ നടത്തുന്ന പ്രാദേശിക സംഘടനകൾക്കും തദ്ദേശീയർക്കും തുക കൈമാറും. ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയിൽ കാട് കത്തിയമരുന്ന ചിത്രങ്ങളും ഡികാപ്രിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഭൂമിയിലെ ജീവജാലങ്ങൾക്കു വേണ്ടി ജീവവായുവിന്റെ 20 ശതമാനം പുറത്തുവിടുന്ന മേഖല കഴിഞ്ഞ 16 ദിവസമായി കത്തിയമരുകയാണെന്നും അടിയന്തര സഹായം ആവശ്യമായ സമയമാണെന്നും നടൻ കുറിച്ചിരുന്നു. എർത്ത് അലയൻസ് സംഘടനയിലേക്ക് സംഭാവനകളും ക്ഷണിച്ചിരുന്നു. Content Highlights : Joju George praises hollywood actor Leornado Decaprio on his 35 crore rupees donation for amazon forests
from movies and music rss https://ift.tt/2LgmzxV
via
IFTTT
No comments:
Post a Comment