Wednesday, August 28, 2019

പെണ്‍കുട്ടിയെ ഫ്ലാറ്റിലേക്ക് വിളിച്ച് ബിക്കിനിയില്‍ ഫോട്ടോഷൂട്ട്, സംവിധായകന്‍ അറസ്റ്റില്‍

ഫോട്ടോഷൂട്ടിനിടയിൽ പെൺകുട്ടിയെ ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ച സംവിധായകനെ പോലീസ് അറസ്റ്റ് ചെയ്തു. മറാത്തി നടനും സംവിധായകനുമായ മണ്ടർ കുൽക്കർണിയെയാണ് പൂണെ പോലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 23നാണ് ഇയാൾ അറസ്റ്റിലായതെന്ന് ഡെക്കാൻ പോലീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചു. ഇരുപത്തിനാലുകാരനായ കുൽക്കർണി നാടകനടനാണ്. തീയേറ്റർ വർക്ക്ഷോപ്പുകളും നടത്താറുള്ള കുൽക്കർണി അത്തരമൊരു വർക്ക്ഷോപ്പിനിടയിലാണ് പതിനേഴുകാരിയായ പെൺകുട്ടിയെ പരിചയപ്പെടുന്നതെന്ന് പോലീസ് പറയുന്നു. ആഗസ്റ്റ് 16ന് കുൽക്കർണി പെൺകുട്ടിയെ സ്വന്തം ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി. തന്റെ നാടകത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ വരുത്തിയത്. പെൺകുട്ടിക്ക് ധരിക്കാൻ വസ്ത്രങ്ങൾ നൽകിയ ശേഷം ചില ഫോട്ടോകളുമെടുത്തു. പിന്നീട് ഒരു ബിക്കിനി നൽകി അതു ധരിക്കാൻ അയാൾ പെൺകുട്ടിയെ നിർബന്ധിച്ചു. പെൺകുട്ടി ആദ്യം വഴങ്ങിയില്ലെങ്കിലും പിന്നീടു ധരിച്ചു. ബിക്കിനി ധരിച്ച പെൺകുട്ടിയുടെ ഫോട്ടോകളും അയാൾ ക്യാമറയിൽ പകർത്തി. സംഭവത്തിനു ശേഷം പെൺകുട്ടി അമ്മയോട് ഇക്കാര്യം പറഞ്ഞിരുന്നു. അവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഐ പി സി സെക്ഷൻ 354 പ്രകാരം എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുള്ളതായും പെൺകുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കുളള ശിക്ഷാനിയമപ്രകാരം സംവിധായകനെ അറസ്റ്റു ചെയ്തതായും പോലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. Content Highlights:marathi actor director mandar kulkarni arrested for sexually harassing a girl

from movies and music rss https://ift.tt/3447l7Y
via IFTTT

No comments:

Post a Comment