Wednesday, August 28, 2019

കാടിറങ്ങിവന്ന കുരുന്നുകൾക്ക് മുന്നിൽ ഷൈലോക്കല്ല, വല്ല്യേട്ടനായി മമ്മൂട്ടി

ഒറ്റപ്പാലം: മംഗലം ഡാമിലെയും അട്ടപ്പാടിയിലെയും കുട്ടികൾ കാടിറങ്ങി വന്നത് വെറുതെ ആയില്ല.തന്നെ കാണാൻ ചുവന്ന റോസാപ്പൂക്കളുമായി എത്തിയ ആദിവാസി കുട്ടികൾക്ക് ചായക്കൊപ്പം കൈ നിറയെ മധുര പലഹാരങ്ങളും സമ്മാനങ്ങളും നൽകിയാണ് മെഗാസ്റ്റാർ മമ്മൂട്ടി യാത്രയാക്കിയത്. കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി തങ്ങൾ എന്ത് ആവശ്യപ്പെട്ടാലും ഉടനെ തന്നെ അത് നടത്തി തരുന്ന പ്രിയപ്പെട്ട വല്യേട്ടനെ കണ്ട് നന്ദി പറയാനായി കാത്തിരിക്കുകയായിരുന്നു കുട്ടികൾ. തങ്ങളുടെ അടുത്ത് മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിങ് വരുന്നതറിഞ്ഞ് ട്രൈബൽ പ്രൊമോട്ടർമാരെയും കൂട്ടി വരിക്കാശ്ശേരി മനയിൽ എത്തി.. പഠനോപകരണങ്ങൾ, വൈദ്യസഹായങ്ങൾ, പി എസ് സി കോച്ചിങ്, ലൈബ്രറി സപ്പോർട്ട്, വിദഗ്ദ്ധ ചികിത്സ സഹായങ്ങൾ ഉൾപ്പെടെ ഒട്ടനവധി സഹായങ്ങൾ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴി അട്ടപ്പാടിയിലെയും നെന്മാറ, നെല്ലിയാമ്പതി വനമേഖലയിൽ ഉള്ള ആദിവാസി കോളനികളിലൂടെ നടപ്പാക്കി വരുന്നുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ആദിവാസി സമൂഹവുമായി മമ്മൂട്ടി നിരവധി കൂടിക്കാഴ്ചകൾ മുൻപ് നടത്തിയിട്ടുണ്ടങ്കിലും ഈ ഭാഗങ്ങളിൽ ഉള്ളവരുമായി മുഖാമുഖം അടുത്തെങ്ങും നടന്നിരുന്നില്ല. അതുകൊണ്ട് തന്നെ ഇവരുടെ വരവിനെ ഏറെ സന്തോഷത്തോടെയാണ് വരവേറ്റത്. കുട്ടികളെ ഒരു വല്യേട്ടന്റെ സ്നേഹവായ്പോടെ സ്വീകരിച്ച മമ്മൂട്ടി അവരിൽ നിന്നും കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നുണ്ടായിരുന്നു. കുരുന്നു ആവലാതികൾ കേട്ട അതിനുള്ള പ്രശ്നപരിഹാരങ്ങളും ഉടനെത്തന്നെ കണ്ടെത്തി... കുട്ടികൾക്ക് ഷൂട്ടിങ് കാണാനുള്ള ആഗ്രഹം അറിഞ്ഞപ്പോൾ അതിനുള്ള ക്രമീകരണവും മമ്മൂട്ടി തന്നെ നേരിട്ട് നടത്തിക്കൊടുത്തു. ഇവരുടെ കൂടി ആവശ്യങ്ങൾ പരിഗണിച്ചു ആദിവാസി സമൂഹത്തിനായി കൂടുതൽ പദ്ധതികൾ അടുത്ത ആഴ്ച തന്നെ ആരംഭിക്കുമെന്ന് മമ്മൂട്ടി പറഞ്ഞു. നടൻ രാജകിരൺ കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ തോമസ് കുര്യൻ മരോട്ടിപ്പുഴ, ഫൗണ്ടേഷൻ ഡയറക്ടർമാരായ റോബർട്ട് കുര്യാക്കോസ്, ജോർജ് സെബാസ്റ്റ്യൻ, ഫോറെസ്റ്റ് ലീഗൽ ഓഫീസർ ഇന്ദു.കെ.ആർ, കേരള മഹിളാ സമഖ്യ സൊസൈറ്റി ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ എം. റെജീന രാജഗിരി ഹോസ്പിറ്റൽ ഡെപ്യൂട്ടി ജനറൽ മാനേജർ ജോസ് പോൾ തുടങ്ങിയവർ സംസാരിച്ചു. ചലച്ചിത്ര സംവിധായകൻ അജയ് വാസുദേവ്, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക് എന്ന സിനിമയുടെ ചിത്രീകരണം ആണ് വരിക്കാശേരി മനയിൽ നടക്കുന്നത്. Content Highlights :Mammootty Meets Tribal Kids At Varikkasseri Mana

from movies and music rss https://ift.tt/321MDns
via IFTTT

No comments:

Post a Comment